×
login
ഹര്‍ത്താലിന്റെ മറവില്‍ ജനങ്ങളെ തടവിലാക്കി; പോപ്പുലര്‍ ഫ്രണ്ട് അക്രമത്തിനു ഉത്തരവാദികള്‍ ഇടത് വലത് മുന്നണികളെന്ന് പ്രകാശ് ജാവദേക്കര്‍

ഹര്‍ത്താലിന്റെ മറവില്‍ ജനങ്ങളെ തടവിലാക്കി. നൂറുകണക്കിന് വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കാട്ടാളത്ത ആക്രമണമാണ് പോപ്പുലര്‍ഫ്രണ്ട് നടത്തിയത്. ഇതിനെല്ലാം സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. പല സംസ്ഥാനങ്ങളിലെയും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡും അറസ്റ്റും നടന്നു.

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്ക് കേരളത്തിലെ ഇടതുസര്‍ക്കാരും കോണ്‍ഗ്രസ്സും ഒരുപോലെ ഉത്തരവാദിയാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി. ഹര്‍ത്താല്‍ ദിനം കേരളത്തില്‍ കറുത്ത ദിനമായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹര്‍ത്താലിന്റെ മറവില്‍ ജനങ്ങളെ തടവിലാക്കി. നൂറുകണക്കിന് വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കാട്ടാളത്ത ആക്രമണമാണ് പോപ്പുലര്‍ഫ്രണ്ട് നടത്തിയത്. ഇതിനെല്ലാം സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. പല സംസ്ഥാനങ്ങളിലെയും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡും അറസ്റ്റും നടന്നു. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലും ആക്രമണങ്ങളുമുണ്ടായത്. ജനങ്ങളുടെ ജീവന് മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും പരസ്പരം സഹായിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ സിപിഎമ്മിന് പോപ്പുലര്‍ഫ്രണ്ടിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. സിപിഎം എംപി എ.എം. ആരിഫിന്റെ പ്രസ്താവന പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കുന്നതാണ്. ഏകപക്ഷീയമായ ആക്രമണമെന്ന് പറയാന്‍ അദ്ദേഹം കോടതിയാണോ. സിപിഎം ആ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുമില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണങ്ങളെ സിപിഎമ്മും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് പറയാന്‍ എന്താണ് മടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. തെരഞ്ഞെടുപ്പില്‍ കെ. സുധാകരനും പോപ്പുലര്‍ ഫ്രണ്ട് സഹായം ലഭിച്ചിട്ടുണ്ട്. എന്‍ഐഎ അക്കാര്യങ്ങളെല്ലാം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

ഭീകരതയെ അമര്‍ച്ച ചെയ്യാനുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതിന്റെ ഫലമായി മാവോയിസ്റ്റ് പ്രവര്‍ത്തനം വളരെക്കുറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന പ്രചാരണം തെറ്റാണ് ഭീകരര്‍ക്കെതിരെയുള്ള നടപടിയാണിത്. ന്യൂനപക്ഷങ്ങളെല്ലാം തീവ്രവാദികളാണെന്ന നിലപാട് ബിജെപിക്കില്ല. യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മിക്ക നഗരങ്ങളിലും ബോംബ് സ്‌ഫോടനങ്ങള്‍ നിത്യസംഭവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്‌ഫോടനം പോലുമുണ്ടാകാത്തത് മോദിസര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണ്.

കോണ്‍ഗ്രസിന്റെ പദയാത്രയില്‍ ഒരു സന്ദേശവും ഇല്ല. ഇന്ത്യ നേരത്തെ തന്നെ ഒന്നാണ്. പലരെയും കാണാന്‍ രാഹുലിന് സമയമില്ല. നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ആശങ്ക പങ്കുവച്ച പാലാ ബിഷപ്പിനെ കാണാന്‍ പോലും സമയമില്ല. കേരളത്തില്‍ കഴിഞ്ഞ 11 മാസത്തിനിടെ പോപ്പുലര്‍ ഫ്രണ്ട് കൊലപ്പെടുത്തിയ 11 പേരില്‍ ഏഴ് പേരും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ആര്‍എസ്എസ് സമാധനപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.