×
login
ലോക കേരള സഭ‍: കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി ഡാറ്റാ ബാങ്ക് വിപുലീകരിക്കും

കൃത്യമായ വിവരമില്ലാത്തത് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി മലയാളികളുടെ ഡാറ്റാ ബാങ്ക് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ പ്രവാസി പ്രതിനിധികളെ സംബോധന ചെയ്ത് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രവാസി ഡാറ്റാ പോര്‍ട്ടലും ഒരുക്കും. ഇതിലൂടെ വിപുലമായ ആഗോള രജിസ്‌ട്രേഷന്‍ കാമ്പയിന്‍ നടത്തും. പ്രവാസി ഡാറ്റാ ശേഖരണം അടിയന്തരമായി നടത്തേണ്ട വിഷയമാണ്. കൃത്യമായ വിവരമില്ലാത്തത് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരള സഭ സമീപ ഭാവിയില്‍ നിയമപ്രകാരമുള്ള സഭയമായി മാറും. പ്രവാസി സമൂഹവും കേരളവും തമ്മില്‍ ഇനി കടലുകളുടെ വിടവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒറ്റമനസായി മുന്നോട്ടു പോകും. ലോക കേരള സഭയുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ തീരുമാനമെടുക്കും. ഇതില്‍ കേന്ദ്രവുമായി ആലോചിച്ച് നടപ്പാക്കേണ്ടവ അങ്ങനെയും സംസ്ഥാനം മാത്രമായി തീരുമാനമെടുക്കേണ്ടത് അത്തരത്തിലും പരിഗണിക്കും. പ്രവാസി സമൂഹത്തെക്കുറിച്ച് സംസ്ഥാനത്തിന് വലിയ കരുതലുണ്ട്.

പ്രവാസി കൂട്ടായ്മയ്ക്ക് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം  കേരളത്തില്‍ സ്ഥാപിക്കാനാകും. ഇതിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. 25 വര്‍ഷം കൊണ്ട് ഈ സ്ഥിതിയിലെത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ നല്‍കണം.


പ്രവാസികളുടെ സമ്മേളനമായ ലോക കേരള സഭയോട് പുറം തിരിഞ്ഞു നില്‍ക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ്. ലോക കേരള സഭ ആരംഭിക്കുന്നതിനു മുന്നോടിയായി ഇവരുടെ തലപ്പത്തുള്ളവരുമായി ചര്‍ച്ച നടത്തിയപ്പോള്‍ പങ്കെടുക്കുമെന്ന സൂചനയാണ് നല്‍കിയത്. നിയമസഭാ സമ്മേളനത്തിലും എം. പിമാരുടെ യോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കാമെങ്കില്‍ ലോകകേരള സഭ ബഹിഷ്‌ക്കരിക്കുന്നതിന് പിന്നിലെ കാരണമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത് തീര്‍ത്തും അപഹാസ്യമായ നിലപാടാണ്. പ്രവാസി സഹോദരങ്ങള്‍ നാടിന്റെ വികസനമാണ് ആഗ്രഹിക്കുന്നത്. നാടും ജനങ്ങളും ലോക മലയാളികളും ഇത് മനസര്‍പ്പിച്ച് മുന്നേറുന്നു. അത് നടക്കാന്‍ പാടില്ലെന്ന ചിന്തയാണ് ബഹിഷ്‌ക്കരണത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള വികസന പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. 5 ജി നെറ്റ്വര്‍ക്ക് സേവന രംഗത്ത് മുന്നിലെത്താന്‍ സംസ്ഥാനം പാക്കേജ് തയ്യാറാക്കും. ഇത് നാല് ഐ. ടി ഇടനാഴികളില്‍ നടപ്പാക്കും. ഇതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കും. കേരളത്തിലെ പരമ ദരിദ്ര കുടുംബങ്ങളുടെ കണക്ക് എടുത്തിട്ടുണ്ട്. ഇവരെ അതിദാരിദ്ര്യാവസ്ഥയില്‍ നിന്ന് ഉയര്‍ത്തുന്നതിന് 100 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മേളനത്തില്‍ പറഞ്ഞു.

 

  comment

  LATEST NEWS


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.