×
login
യോഗ‍യിലൂടെ പ്രതിരോധിക്കാം ജീവിതശൈലി രോഗങ്ങളെ

യോഗ ഒരു ദിനചര്യ ആയി കണ്ട്, ദിവസവും ഒരു സമയം യോഗ ചെയ്യുവാന്‍ നീക്കിവച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍ അനവധിയാണ്. സമ്പൂര്‍ണ്ണ ആരോഗ്യത്തിന് ഉത്തമ മാര്‍ഗ്ഗമാണ് യോഗ.

കോട്ടയം:ലോകമെമ്പാടും ജീവിതശൈലി രോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിക്കുകയാണ്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, പിസിഒഡി, കൊളസ്ട്രോള്‍ മുതലായവയാണ് ജീവിത ശൈലി രോഗങ്ങളില്‍ വരുന്നത്. ഇതില്‍ പ്രാധാന്യമുള്ള രോഗാവസ്ഥയാണ് പ്രമേഹം. 2050 ആകുമ്പോള്‍ ഇന്ത്യ പ്രമേഹ രോഗത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിട്ടയായ യോഗ പരിശീലനം പ്രമേഹത്തെ നിയന്ത്രിക്കുന്നു. ഏകദേശം 150 ഓളം പ്രമേഹ രോഗികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മൂന്നുമാസക്കാലം നടത്തിയ പഠനത്തില്‍ പ്രമേഹ രോഗ നിയന്ത്രണത്തിന് യോഗയുടെ പ്രാധാന്യം മനസിലാക്കാന്‍ സാധിച്ചു.  

 

മൂന്നു മാസം കൊണ്ട് പ്രമേഹവും അനുബന്ധ പ്രശ്നങ്ങളും കുറയ്ക്കാന്‍ വളരെയധികം സാധിച്ചു. അര്‍ദ്ധകടി ചക്രാസന, അര്‍ദ്ധമത്‌സ്യേന്ദ്രാസന, പാദ ഹസ്താസന മുതലായ യോഗാസനങ്ങള്‍ പ്രമേഹരോഗ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ കൂടിവരുന്ന മറ്റൊരു ജീവിത ശൈലി രോഗമാണ് പി.സി.ഒ.ഡി. ഭൂരിഭാഗം പെണ്‍കുട്ടികളിലും സ്ത്രീകളിലും ഇത് കണ്ടുവരുന്നു. പി.സി.ഒ.ഡി ഉള്ള ആളുകളില്‍ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ക്രമംതെറ്റിയ ആര്‍ത്തവം. പി.സി.ഒ.ഡി. ഉള്ള  20നും 30നും ഇടയില്‍ പ്രായമുള്ള 23 യുവതികളെ ഉള്‍പ്പെടുത്തി അഞ്ച്മാസം ഒരു പഠനം നടത്തി. ഇതില്‍ എല്ലാവര്‍ക്കും തന്നെ നാല് മാസം കൊണ്ട് വളരെയധികം പുരോഗമനം കാണുവാന്‍ സാധിച്ചു.  

 

മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന പ്രശ്നമാണ് ഓര്‍മക്കുറവും ഉത്കണ്ഠയും. മാനസിക സമ്മര്‍ദ്ദം മൂലം നിരവധി കുട്ടികളും മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്യുന്നു. ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കവും ഉത്കണ്ഠയും അനുഭവിക്കുന്ന വിഭാഗം മെഡിക്കല്‍, പരാമെഡിക്കല്‍ വിദ്യാര്‍ഥികളാണെന്ന് പറയപ്പെടുന്നു. ആയതിനാല്‍ 50 നഴ്സിങ് വിദ്യാര്‍ഥികളില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തുകയുണ്ടായി. പ്രാണായാമം, സൂര്യനമസ്‌കാരം, ശശാങ്കാസനം, വൃക്ഷാസനം, നടരാജാസനം എന്നിവയായിരുന്നു ഇവരെ പരിശീലിപ്പിച്ചത്. ഏകദേശം 90 ദിവസങ്ങള്‍ കൊണ്ട് ഓര്‍മ്മശക്തി മെച്ചപ്പെടുത്തി ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും കുറച്ച് അവരെ ഊര്‍ജ്ജസ്വലരാക്കി മാറ്റുവാന്‍ സാധിച്ചു.  യോഗ പരിശീലനം നടത്തുന്നതിന് മുന്‍പും ശേഷവും ഇവരുടെ പേഴ്സീവ്ഡ് സ്ട്രെസ് സ്‌ക്കേല്‍ പരിശോധിച്ചപ്പോള്‍ യോഗ ചെയ്തതിനു ശേഷം സ്ട്രെസ് സ്‌ക്കേല്‍ സ്‌കോര്‍ കുറഞ്ഞതായി കാണപ്പെട്ടു. എന്നാല്‍ മെമ്മറി ടെസ്റ്റ് സ്‌കോര്‍ കൂടിയതായും കാണപ്പെട്ടു.

 

കൊവിഡ് കാലഘട്ടത്തില്‍ യോഗ കൊവിഡ് ബാധിച്ചവര്‍ക്ക് അവരുടെ നിലമെച്ചപ്പെടുത്തുവാനും യോഗയിലൂടെ സാധിക്കും. കൊവിഡ് അനന്തരം ഉണ്ടാകുന്ന ശ്വാസകോശ അണുബാധ സാധാരണമാണ്. ഇങ്ങനെ അണുബാധ ഉണ്ടായ വ്യക്തികള്‍ക്ക് ശശാങ്കാസന ശ്വസനം, ജലനേതി, സഹജ പ്രാണായാമം മുതലായവയിലൂടെ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ജലനേതി ക്രിയ ചെയ്യുന്നതിലൂടെ  ശ്വാസന വ്യസ്ഥയിലുള്ള തടസം മാറി, ശ്വസനം സുഗമമാക്കുന്നു. കൊവിഡ് ബാധിച്ചവരില്‍ രക്തത്തിലെ ഓക്‌സിജന്‍ അളവ് വളരെ അധികം കുറയുവാന്‍ സാധ്യതയുണ്ട്. പ്രാണായാമം ചെയ്യുന്നതിലൂടെ രക്തത്തിലുള്ള ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. യോഗ പരിശീലനത്തിന് മുന്‍പും പിന്‍പും പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് ഓക്സിജന്‍ ലെവല്‍ നോക്കിയപ്പോള്‍ ഇത് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

 


ഗര്‍ഭകാല യോഗവ്യായാമവും വിശ്രമവും ആവശ്യമുള്ള സമയമാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്തെ മൂന്ന് ട്രൈമെസ്റ്റുകളായി തിരിച്ചിട്ടുണ്ട്. ഓരോ ട്രൈമെസ്റ്ററിലും ചെയ്യാന്‍ സാധിക്കുന്ന യോഗാസനങ്ങളും പ്രാണായമങ്ങളും ഉണ്ട്. ആദ്യ ട്രൈമെസ്റ്റര്‍ മിക്കവാറും റസ്റ്റ് സമയമാണ്. എന്നാല്‍ രണ്ടും മൂന്നും ട്രൈ മെസ്റ്ററുകളില്‍ ഡോക്ടറുടെ ഉപദേശത്തോടെ ഒരു യോഗ അധ്യാപകന്റെ നേതൃത്വത്തില്‍ യോഗ ചെയ്യാവുന്നതാണ്. അനന്തശയനാസന, ബദ്ധകോണാസന, ഭ്രമരി പ്രാണായാമം, ശീതളി പ്രാണായാമം, ഉത്ഘടാസന, മാര്‍ജാരാസന, വീരഭദ്രാസന തുടങ്ങിയവ ഞാന്‍ ഗര്‍ഭാവസ്ഥയില്‍ ചെയ്തിരുന്ന യോഗാസനങ്ങളാണ്. പ്രസവ വേദന കുറയ്ക്കുവാനും, പ്രസവ സമയം കുറക്കുവാനും ഇത് എന്നെ വളരെ അധികം സഹായിച്ചു. ചില ആശുപത്രികളില്‍ ലേബര്‍ റൂമില്‍ ശ്വാസന വ്യായാമം ചെയ്യിപ്പിക്കാറുണ്ട്.  

 

ആസ്തമ രോഗത്തിന് ഉദരാധിഷ്ഠിത ശാസോച്ഛ്വാസത്തിന് യോഗയില്‍ വളരെ അധികം പ്രാധാന്യമുണ്ട്. പ്രാണായാമത്തിലൂടെ ശ്വസന സഹായികളയാ പേശികള്‍ക്ക് ദൃഡത വര്‍ധിക്കുന്നു. അതിന്റെ ഫലമായി ശ്വസന വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നു. വളരെ അധികം ആസ്തമ രോഗികള്‍ക്ക് യോഗയിലൂടെ രോഗശമനം ലഭിച്ചിട്ടുണ്ട്. യോഗ ചെയ്യുന്നത് കൊണ്ട് വൈറ്റല്‍ കപ്പാസിറ്റി ഉയരുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.യോഗ ഒരു ദിനചര്യ ആയി കണ്ട്, ദിവസവും ഒരു സമയം യോഗ ചെയ്യുവാന്‍ നീക്കിവച്ചാല്‍  കിട്ടുന്ന ഗുണങ്ങള്‍ അനവധിയാണ്. സമ്പൂര്‍ണ്ണ ആരോഗ്യത്തിന് ഉത്തമ മാര്‍ഗ്ഗമാണ് യോഗ.  

ആതിര എം.എസ്.

ഫിസിയോളജി ലക്ചറര്‍ ആന്‍ഡ്  

യോഗ ട്രെയിനര്‍

ബിലിവേഴ്സ് മെഡിക്കല്‍ കോളജ്,  

തിരുവല്ല

 

  comment

  LATEST NEWS


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.