Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; പോലീസിന് ഗുരുതര വീഴ്ച; സുരക്ഷയുടെ സമഗ്ര വിവരങ്ങള്‍ ചോര്‍ന്നു

വിവിഐപി സന്ദർശനത്തിന്റെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സാധാരണയായി നടത്താറുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 10:19 am IST
in Kerala

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട നടപടികളില്‍ പോലീസിന് ഗുരുതര സുരക്ഷാ വീഴ്ച. എഡിജിപി ഇൻ്റലിജൻസ് തയാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നു.  പ്രധാനമന്ത്രിയ്‌ക്കായി ഒരുക്കുന്ന പോലീസ് സുരക്ഷയുടെ സമഗ്രവിവരങ്ങളടങ്ങിയ 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.  

സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങളടക്കം പുറത്തുവന്നു. സംഭവത്തില്‍ ഇന്‍റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച വിശദീകരണം തേടി. ചോര്‍ന്ന സ്‌കീമിന് പകരം പുതിയ സ്‌കീം തയാറാക്കി തുടങ്ങിയതായി എഡിജിപി അറിയിച്ചു.  

വിവിഐപി സന്ദർശനത്തിന്റെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സാധാരണയായി നടത്താറുള്ളത്. എസ്പിജി, എൻഎസ്ജി, ഐബി, സംസ്ഥാന ഇന്റലിജൻസ്, ലോക്കൽ പോലീസ് തുടങ്ങീ വിവിധ ഏജൻസികൾ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.

എഡിജിപി ഇന്റലിജൻസാണ് എല്ലാം ഉൾപ്പെടുത്തിയുള്ള സുരക്ഷാ സ്‌കീം തയ്യാറാക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രാ ക്രമീകരണം, താമസം, പ്രോഗ്രാമിൽ ആരൊക്കെ പങ്കെടുക്കണം, അവിടെ എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യണം, ഭക്ഷണം സംബന്ധിച്ചുള്ള വിവരങ്ങൾ, ആരൊക്കെ അവിടെ ഉണ്ടാകണം തുടങ്ങീ വലിയൊരു സ്‌കീം ആണ് സന്ദർശനത്തിന് മുൻപ് തയ്യാറാക്കുന്നത്. ഓരോ പോയിന്റിൽ ഏതൊക്കെ പോലീസുകാർ നിൽക്കണം എന്നത് ഉൾപ്പെടെയുള്ള വളരെ വിശദമായ വിവരണമാണ് ഇതിൽ ഉണ്ടായിരിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദികളില്‍നിന്നും ഭീഷണി നേരിടുന്നതായി സർക്കുലറിൽ പറയുന്നു. പുൽവാമ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും വടക്കു പടിഞ്ഞാറൻ മേഖലയിലെ അതിർത്തി സംഘർഷവും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളാണ്. കേരളത്തിന്റെ തീരദേശ മേഖലയിലൂടെ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘടനകൾ നുഴ‍ഞ്ഞു കയറാൻ സാധ്യതയുണ്ട്. കേരളത്തിലെ യുവതികൾ ഉൾപ്പെടെയുള്ളവർ ഐഎസ്, ജബത് നുസ്റ തുടങ്ങിയ സംഘടനകളിൽ ചേർന്നിട്ടുണ്ട്. കണ്ണൂരിലെ കനകമലയിൽനിന്ന് ചില യുവാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതും ഗൗരവമായി കാണേണ്ടതുണ്ടെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു.

രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ വേരോട്ടമുണ്ട് എന്നത് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയാണെന്ന് സർക്കുലറിൽ പറയുന്നു. പിഡിപിയുടെയും വെൽഫെയർ പാർട്ടിയുടെയും ഭീഷണികളും ഗൗരവമായി കാണണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. മാവോയിസ്റ്റുകളും സുരക്ഷയ്‌ക്ക് ഭീഷണിയാണ്. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാന ഏജൻസികളും നടത്തിയ തിരിച്ചടിയിൽ നിരവധി മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.മാവോയിസ്റ്റ് മേഖലയിൽനിന്നും വടക്ക് കിഴക്കന്‍ മേഖലയിൽനിന്നും തൊഴിലാളികളായി കേരളത്തിലേക്ക് എത്തിയവരും സുരക്ഷാ ഭീഷണിയാണ്. മാവോയിസ്റ്റ് അനുഭാവമുള്ളവർ അതിഥി തൊഴിലാളികളുടെ കൂട്ടത്തിൽ കടന്നുകയറി കേരളത്തിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ഇവരുടെ സാന്നിധ്യം ഈ ജില്ലകളിൽ വർധിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി സർക്കുലറിൽ പറയുന്നു. ആത്മഹത്യാ സ്ക്വാഡിനെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്നായിരുന്നു മലയാളത്തിലുള്ള കത്ത്.

 സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.പ്രധാനമന്ത്രിക്കുനേരെ ഉയരാൻ സാധ്യതയുള്ള പ്രതിഷേധങ്ങളുടെയും കരിങ്കൊടി പ്രകടനങ്ങളുടെയും വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കണം. കേരളത്തിൽ സിപിഎമ്മും ആർഎസ്എസുമായി നിലനിൽക്കുന്ന ശത്രുത, വിദ്യാർഥി സംഘടനകൾക്ക് കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധം, കേരളത്തിലുള്ളവർക്ക് ഐഎസുമായുള്ള ബന്ധം ഇതെല്ലാം ഗൗരവത്തോടെ വിശകലനം ചെയ്യണം.

 പ്രാദേശിക സാഹചര്യങ്ങളും സുരക്ഷയ്‌ക്കായി കണക്കിലെടുക്കണം. കൊച്ചി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർമാർക്കായിരിക്കും സുരക്ഷയുടെ ചുമതല.സർക്കുലറിൽ വിശദീകരിക്കുന്നു.

Tags: narendramodiകേരള പോലീസ്Prime MinisterSecurity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

India

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.