×
login
വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത സമരസമിതി

ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെയാണ് ബസ് പണിമുടക്ക്.

തിരുവനന്തപുരം: വിദ്യാര്‍ഥി കണ്‍സഷന് സംബന്ധിച്ചുള്ള വിഷയങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ജൂണ്‍ ഏഴു മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെയാണ് ബസ് പണിമുടക്ക്. എറണാകുളത്ത് ചേര്‍ന്ന ബസ്സുടമകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുക, മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, നിലവിലെ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമരസമിതി മുന്നോട്ടുവെക്കുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.