×
login
പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം

സര്‍വ്വകലശാലയുടെ അഭിമുഖ പരീക്ഷയില്‍ ഒന്നാമത് എത്തിയത് പ്രിയയാണ്. അതാണ് പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കാരണമായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമച്ചതിന് ചട്ടവിരുദ്ധമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച മറ്റ് ഉദ്യോഗാര്‍ത്ഥികളില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ പ്രിയയ്ക്കാണ്. എന്നിട്ടും പ്രിയ റാങ്കില്‍ ഒന്നാമത് എത്തിയതാണ് വിവാദമായിരിക്കുന്നത്.  

156 ആയിരുന്നു പ്രിയയുടെ റിസര്‍ച്ച് സ്‌കോര്‍. ലിസ്റ്റില്‍ രണ്ടാമതുള്ള ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. യുജിസി നിര്‍ദ്ദേശ പ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയം പോലും പ്രിയയ്ക്കില്ല. രണ്ട് വര്‍ഷം സ്റ്റുഡന്റ്‌സ് ഡയറക്ടറായുള്ള പ്രവര്‍ത്തിച്ചതും കൂടി പരിഗണിച്ചാണ് എട്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമെന്ന മാനദണ്ഡം മറികടന്നതെന്നും വ്യക്തമായിട്ടുണ്ട്.  സര്‍വ്വകലശാലയുടെ അഭിമുഖ പരീക്ഷയില്‍ ഒന്നാമത് എത്തിയത് പ്രിയയാണ്. അതാണ് പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കാരണമായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 


അതേസമയം കണ്ണൂര്‍ സര്‍വ്വകാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയതിന്റെ പാരിതോഷികമായാണ് അസോസിയേറ്റ് പ്രൊഫസര്‍ പട്ടികയില്‍ പ്രിയയ്ക്ക് ഒന്നാം സ്ഥാനം നല്‍കിയതെന്നും ആരോപണമുണ്ട്. തസ്തികയിലേക്കുള്ള അപേക്ഷ നല്‍കിയതിന് പിന്നാലെ അതിവേഗം തന്നെ സര്‍വ്വകലാശാല ഇന്റര്‍വ്യൂ നടത്തി ലിസ്റ്റ് പുറത്തിറക്കി അംഗീകാരം നല്‍കുകയായിരുന്നു. ഉടന്‍ നിയമനം വേണ്ട തസ്തിക ആയതിനാലാണ് ഈ നടപടിയെന്നാണ് വിസി ഡോ. ഗോപിനാഥന്‍ ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ ലിസ്റ്റ് വിവാദമായതോടെ നിയമന നടപടി താത്കാലികമായി നീട്ടിവെച്ചിരിക്കുകായാണ്.  

നിലവില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറാണ് പ്രിയ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഈ ചുമതലയിലേക്ക് എത്തിയത്. തുടര്‍ന്ന് അടുത്തിടെ ഇതിന്റെ കാലവധി ഒരുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി നല്‍കിയിരിക്കുകയാണ്. നിലവില്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസറാക്കി ഉയര്‍ത്തിയെങ്കില്‍ മാത്രമേ ഈ പദവി വഹിക്കാന്‍ അവര്‍ക്ക് സാധിക്കൂ. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനം നീണ്ട് പോകുന്നതിനാല്‍ തന്നെയാണ് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി നല്‍കിയതും.

 

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.