×
login
'പ്രിയന്‍ ഓട്ടത്തിലാണ്' വീഡിയോ ഗാനം റിലീസായി

വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

ഷറഫുദ്ദീന്‍ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. പ്രജീഷ് പ്രേം എഴുതിയ വരികള്‍ക്ക് ലിജിന്‍ ബാംബിനോ സംഗീതം പകര്‍ന്ന് ബെന്നി ദയാല്‍ ആലപിച്ച 'നേരാണേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ജൂണ്‍ ഇരുപത്തിനാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആര്‍ജെ, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍  എന്നിവരും അഭിനയിക്കുന്നു.


വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍ കെ,അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം എന്നിവരുടെ വരികള്‍ക്ക് ലിജിന്‍ ബാംബിനോ സംഗീതം പകരുന്നു. എഡിറ്റര്‍- ജോയല്‍ കവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മീഡിയ മാര്‍ക്കറ്റിംഗ് ഹെഡ്- രാജീവന്‍ ഫ്രാന്‍സിസ്. പിആര്‍ഒ- എ.എസ്. ദിനേശ്, ശബരി.

 

    comment

    LATEST NEWS


    വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.