×
login
അദാനി‍ക്കെതിരെ ഗോസ്പല്‍ ടിവി ചാനലുകളില്‍ ദുഷ്പ്രചാരണം; മുക്കുവഗോത്രത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

ഗുഡ്നെസ് ടിവി ഉള്‍പ്പെടെയുള്ള ഗോസ്പല്‍ ടിവി ചാനലുകളില്‍ അദാനിക്കെതിരെ വലിയ തോതില്‍ ദുഷ്പ്രചാരണം നടക്കുന്നു. വിഴിഞ്ഞത്തെ മുക്കുവഗോത്രത്തെ ഇല്ലായ്മ ചെയ്യാന്‍ വരെ അദാനിയും കോര്‍പറേറ്റുകളും ശ്രമിക്കുന്നുവെന്നാണ് ആരോപണം.

തിരുവനന്തപുരം: ഗുഡ്നെസ് ടിവി ഉള്‍പ്പെടെയുള്ള ഗോസ്പല്‍ ടിവി ചാനലുകളില്‍ അദാനിക്കെതിരെ വലിയ തോതില്‍ ദുഷ്പ്രചാരണം നടക്കുന്നു. വിഴിഞ്ഞത്തെ മുക്കുവഗോത്രത്തെ ഇല്ലായ്മ ചെയ്യാന്‍ വരെ അദാനിയും കോര്‍പറേറ്റുകളും ശ്രമിക്കുന്നുവെന്നാണ് ആരോപണം.  

അദാനി ദളിതരുടെ 20 ലക്ഷം ഏക്കര്‍ ഭൂമി വെട്ടിപ്പിടിച്ചുവെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. സ്റ്റാന്‍ സ്വാമി ജയിലില്‍ മരണപ്പെട്ടതിനെയും കോര്‍പറേറ്റുകളുമായി ബന്ധിപ്പിച്ച് ഈ ടിവി ചാനല്‍ ആരോപണം ഉന്നയിക്കുന്നു.


പൊതുവേ വിഴിഞ്ഞ തുറമുഖ വിഷയത്തിലെ സമരത്തിന് പിന്നില്‍ ചില ഗുഢശക്തികളുടെ നീക്കമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങളുമായി സമരക്കാരെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ സമരം ലത്തീന്‍ കത്തോലിക്ക വിഭാഗം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.  

സമരം തീര്‍ക്കാന്‍ ഇതുവരെ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

    comment

    LATEST NEWS


    അടുത്ത അധ്യയന വര്‍ഷം മുതൽ നാല് വര്‍ഷ ബിരുദ ഓണേഴ്സ് കോഴ്സുകള്‍; ഗവേഷണത്തിന് മുന്‍തൂക്കം, മാറ്റം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്


    എത്ര പട്ടാളക്കാരെ കശ്മീരിലേക്കയച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി; കശ്മീരിലെ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ രക്ഷിച്ചെന്നും മെഹ്ബൂബ


    പവർ സ്റ്റാർ രാം ചരൺ നായകനാവുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ‘ഉപ്പേന’യിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധായകൻ


    വിജയാഘോഷത്തില്‍ മെസിയുടെ 'ചവിട്ട്' വിവാദത്തില്‍; മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്


    പാല്‍വില വര്‍ധന: ക്ഷീരസംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും തിരിച്ചടി, കർഷകന് ലഭിക്കുക ലിറ്ററിന് നാല് രൂപ മാത്രം


    ദേശീയപാതയിലെ കട്ടന്‍ചായ തിരിച്ചുവരുന്നു; പദ്ധതിക്കു കീഴില്‍ വാളയാര്‍, പുതുശ്ശേരി, കുഴല്‍മന്ദം, ആലത്തൂര്‍, വടക്കഞ്ചേരി പോലീസ് സ്റ്റേഷനുകൾ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.