×
login
വാരിയന്‍കുന്നന്‍ സിനിമ; സിപിഎം ലക്ഷ്യം മുസ്ലിം ധ്രുവീകരണം; എതിര്‍ക്കാതെ കോണ്‍ഗ്രസ്സും

ഹിന്ദു കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ജിഹാദിയെ മഹത്വവത്കരിക്കുന്നതിനെതിരെ ഹിന്ദു സംഘടനകളും ബിജെപിയും വ്യാപക പ്രതിഷേധം ഉയര്‍ത്തി. ഇത് പ്രതീക്ഷിച്ചതാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

കൊച്ചി: സിപിഎം അനുയായി ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് തദ്ദേശ തെരഞ്ഞെടുപ്പിലെ മുസ്ലിം ധ്രുവീകരണം. ഇടത്-ഇസ്ലാമിസ്റ്റ് സഖ്യം പുറത്തിറക്കുന്ന സിനിമയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ കോണ്‍ഗ്രസ് തന്ത്രപരമായ മൗനത്തില്‍. അതേസമയം സിനിമയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തി. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖ് അബു വ്യക്തമാക്കിയത്. ഇതിന് ഇനിയും മാസങ്ങള്‍ ഉണ്ടെന്നിരിക്കെ ഒക്ടോബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മതധ്രുവീകരണം ഉറപ്പാക്കുകയാണ് തിരക്കിട്ട പ്രഖ്യാപനത്തിലൂടെ സിപിഎം ലക്ഷ്യമിട്ടത്.  

ഹിന്ദു കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ജിഹാദിയെ മഹത്വവത്കരിക്കുന്നതിനെതിരെ ഹിന്ദു സംഘടനകളും ബിജെപിയും വ്യാപക പ്രതിഷേധം ഉയര്‍ത്തി. ഇത് പ്രതീക്ഷിച്ചതാണെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് സിനിമാ പ്രഖ്യാപനമെന്ന് വ്യക്തം. കൊറോണക്കാലത്തെ പ്രതിസന്ധിയില്‍ സിനിമാ ലോകം സ്തംഭിച്ചിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ച വന്‍ പ്രോജക്ടുകള്‍ പോലും ചിത്രീകരണം പൂര്‍ത്തിയാക്കാനാകാതെ അനിശ്ചിതാവസ്ഥയിലാണ്. പുതിയ സിനിമകളുടെ പ്രഖ്യാപനവും ഇപ്പോഴില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി ആഷിഖ് അബുവിന്റെ പ്രഖ്യാപനമുണ്ടായതെന്നതും ശ്രദ്ധേയമാണ്.  

ഇസ്ലാമിസ്റ്റുകളുടെ ഐക്കണാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്. ആഷിഖ് അബുവിന്റെ സിനിമയ്ക്ക് രചന നിര്‍വഹിക്കുന്ന റമീസ് താലിബാന്‍ തീവ്രവാദികളെപ്പോലും പിന്തുണച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ടുകാരനാണ്. ഇത് സംബന്ധിച്ച ഇയാളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൃഥ്വിരാജിനെ കുഞ്ഞഹമ്മദായി ചിത്രീകരിച്ചിറക്കിയ പോസ്റ്റര്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കാലങ്ങളായി അവതരിപ്പിക്കുന്ന കുഞ്ഞഹമ്മദിന്റെ പകര്‍പ്പാണ്. യുഡിഎഫിന്റെ ഇസ്ലാമിസ്റ്റ് സഖ്യത്തെ മറികടന്ന് മുസ്ലിം വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കാനാണ് സിപിഎം ശ്രമം. മറുവശത്ത്, ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ ജിഹാദിയെ മഹത്വവത്കരിക്കുന്നതിനെതിരെ പ്രതിഷേധമുയരുമ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണം ഒഴിവാക്കുകയാണ്. നേരത്തെ കുഞ്ഞഹമ്മദിന്റെ 99-ാം ചരമവാര്‍ഷികം കോണ്‍ഗ്രസ് മലപ്പുറത്ത് ആചരിച്ചിരുന്നു. കെ.മുരളീധരന്‍ എംപിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സിനിമയെ പിന്തുണച്ച് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പാര്‍ട്ടി പത്രത്തില്‍ ഇന്നലെ ലേഖനമെഴുതി.

 

  comment

  LATEST NEWS


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.