×
login
ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ദേശ ഭേദമെന്യേ എല്ലാ ഇന്ത്യക്കാരുടെയും അഭിവൃദ്ധി സാധ്യമാകണമെങ്കില്‍ തുല്യ അവസരങ്ങള്‍ ലഭ്യമാകണം: രാജീവ് ചന്ദ്രശേഖര്‍

ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ദേശ ഭേദമെന്യേ എല്ലാ ഇന്ത്യക്കാരുടെയും അഭിവൃദ്ധി സാധ്യമാകണമെങ്കില്‍ തുല്യ അവസരങ്ങള്‍ പ്രദാനം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോരങ്ങാട് അല്‍ഫോന്‍സ ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മലബാര്‍ യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഇന്ത്യയുടെ ശോഭനമായ ഭാവിയ്ക്കായി എല്ലാ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ദേശ ഭേദമെന്യേ എല്ലാ ഇന്ത്യക്കാരുടെയും അഭിവൃദ്ധി സാധ്യമാകണമെങ്കില്‍ തുല്യ അവസരങ്ങള്‍ പ്രദാനം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോരങ്ങാട് അല്‍ഫോന്‍സ ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മലബാര്‍ യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിലെ 5000ത്തിലധികം അംഗങ്ങളുടെ പങ്കാളിത്തത്തിന് സംഗമം സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ക്രിസ്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകളെ അനുസ്മരിച്ച മന്ത്രി 2047ഓടെ വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍  ഇന്ത്യയുടെ അമൃതകാലഘട്ടത്തില്‍  സുപ്രധാന പങ്കാളികളാണ് ക്രിസ്ത്യന്‍ സമൂഹമെന്ന് വ്യക്തമാക്കി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കോഴിക്കോട് എത്തിയ മന്ത്രി കേരളത്തിലെ 20 കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായും നേരത്തെ സംവദിച്ചു.

    comment

    LATEST NEWS


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.