×
login
തെളിവുകള്‍ നല്‍കല്‍; ബിനീഷ് കോടിയേരി‍യുടെ ഗുണ്ടകള്‍ അക്രമം തുടങ്ങി

ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണു പരാതി. ശാസ്തമംഗലത്തെ ബാര്‍ബര്‍ ഷോപ്പിലേക്ക് പോയപ്പോഴായിരുന്നു അക്രമം. ഇതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകര്‍ത്ത് കല്ലെറിഞ്ഞെന്നും പരാതിയിലുണ്ട്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് അക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ അക്രമിച്ചെന്ന് പരാതി. ബിനീഷുമായി നേരത്തെ പണം ഇടപാടുകള്‍ നടത്തിയിരുന്ന ശാസ്തമംഗലം സ്വദേശി ലോറന്‍സാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് വന്‍കിട ലോണ്‍ട്രി സ്ഥാപനവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന ലോറന്‍സ് ബിനീഷുമായി തെറ്റിപ്പിരിഞ്ഞിരുന്നു.

ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണു പരാതി. ശാസ്തമംഗലത്തെ ബാര്‍ബര്‍ ഷോപ്പിലേക്ക് പോയപ്പോഴായിരുന്നു അക്രമം. ഇതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകര്‍ത്ത് കല്ലെറിഞ്ഞെന്നും പരാതിയിലുണ്ട്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് അക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

ഭീഷണിപ്പെടുത്തിയ മൊബൈല്‍ സന്ദേശങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ബിനീഷിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നതാണു തന്നെ ലക്ഷ്യമിടാന്‍ കാരണം എന്ന് ലോറന്‍സിന്റെ പരാതിയില്‍ പറയുന്നുണ്ട്. അഞ്ച് വര്‍ഷം മുമ്പ് വരെ ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്ഠന്‍ ഇപ്പോള്‍ സ്വന്തമായി ബിസിനസ് നടത്തുകയാണെന്നും ബിനീഷിന്റെ ബിനാമിയാണെന്നും ലോറന്‍സ് പറയുന്നു.

  comment

  LATEST NEWS

  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും

  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ

  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്

  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന

  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ

  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.