×
login
പാലക്കാടിനെ വിറപ്പിച്ച പിടി 7 ഇനി 'ധോണി‍' എന്നറിയപ്പെടും; ആനയെ വനം വകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്ന് മന്ത്രി ശശീന്ദ്രൻ

ദൗത്യത്തിൽ പങ്കാളിയായവരെ മന്ത്രി അഭിനന്ദിച്ചു. കാട്ടാനയെ കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം. പാലക്കാട് ടസ്‌ക്കർ 7 അഥവാ പി ടി 7 എന്നായിരുന്നു ആന അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു വർഷമായി ധോണിയിലെ ജനവാസ മേഖലയിൽ PT സെവൻ ഇറങ്ങാറുണ്ട് .

പാലക്കാട്:  ധോണി നിവാസികളുട‌െ പേടി സ്വപ്നമായിരുന്ന പിടി 7 എന്ന കാട്ടാന ഇനിമുതൽ നാടിന്റെ പേരിൽ അറിയപ്പെടും. പിടി 7ൻ്റെ പേര് ധോണി എന്ന് മാറ്റിയതായി വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. മന്ത്രി എംബി രാജേഷിനൊപ്പമാണ് ശശീന്ദ്രൻ ധോണി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്.

വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ പിടികൂടി കൂട്ടിലടച്ചതിനു പിന്നാലെയാണ് പേരുമാറ്റം. ധോണിയെ വനം വകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദൗത്യത്തിൽ പങ്കാളിയായവരെ മന്ത്രി അഭിനന്ദിച്ചു. കാട്ടാനയെ കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം. പാലക്കാട് ടസ്‌ക്കർ 7 അഥവാ പി ടി 7 എന്നായിരുന്നു ആന അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു വർഷമായി ധോണിയിലെ ജനവാസ മേഖലയിൽ PT സെവൻ ഇറങ്ങാറുണ്ട് .  


ധോണി ഫോറസ്റ് സ്റ്റേഷനിലെ കൂട്ടിലേക്കാണ് ആനയെ മാറ്റിയത്.  പന്ത്രണ്ടരയോടെയാണ് ഫോറസ്റ് സ്റ്റേഷനിൽ എത്തിച്ചത്. ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ രാവിലെ അഞ്ചേമുക്കലോടെയാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനത്തിനു ഉള്ളിൽ പ്രവേശിച്ചത്. കോർമ വന മേഖലയിൽ നിലയുറപ്പിച്ച ആനയെ ഏഴേകാലോടെ മയക്കുവെടിവെച്ചു വീഴ്ത്തിയിരുന്നു.  

കഴിഞ്ഞ ആറു മാസമായി ധോണി മേഖലയിൽ വലിയ നാശനഷ്ടങ്ങളാണ് ഈ ആന വരുത്തിവച്ചത്. കഴിഞ്ഞ ജൂലൈയിൽ പ്രഭാതസവാരിക്കിറങ്ങിയ ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.  

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.