മയക്കുവെടി വെച്ചശേഷം ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയായിരുന്നു. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു.
പാലക്കാട് : ധോണിയെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ ടസ്കര്‍ സെവന് നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം കൂട്ടിലാക്കി. മയക്കുവെടിവെച്ച് ഇന്ന് രാവിലെ കടുത്ത പരിശ്രമത്തിനൊടുവില്‍ കൊമ്പനെ ധോണി ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു. പ്രത്യേക കൂട്ടിലാക്കിയ പി.ടി. സെവനിനെ കുങ്കിയാനയാക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക പരിശീലനം നല്‍കും.
യൂക്യാലിപ്റ്റസ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പ്രത്യേക കൂട്ടിലാണ് പി.ടി സെവനെ തളയ്ക്കുന്നത്. മൂന്നു മാസത്തേക്ക് കൂട്ടില്‍ നിന്നും പുറത്തിറക്കാതെയാകും പരിശീലനം. പിന്നീട് അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല എന്നുറപ്പാക്കിയ ശേഷമാകും പുറത്തെത്തിക്കുക.
ഫോറസ്റ്റ് സര്ജന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 72 അംഗ ദൗത്യ സംഘം ഞായറാഴ്ച രാവിലെ 7.10 നാണ് പി.ടി സെവനിനെ മയക്കുവെടി വെച്ചത്. 45 മിനിറ്റിനുള്ളില്‍ മയക്കത്തില്‍ വീണ ആനയെ കോന്നി സുരേന്ദ്രന്, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചത്.
മയക്കുവെടി വെച്ചശേഷം ആദ്യം ഒരു കുങ്കിയാനയെ കൊണ്ട് തള്ളിക്കയറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയായിരുന്നു. ആനയുടെ കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്തു. ഇതിനിടെ പ്രകോപിതനായ പിടി സെവന് സുരേന്ദ്രന് എന്ന കുങ്കിയാനയെ ആക്രമിക്കാനുള്ള ശ്രമവും നടത്തി. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ആനയെ ലോറിയില്‍ കയറ്റാനായത്. പിടി സെവന് ധോണി എന്ന് പേരും ഇട്ടിട്ടുണ്ട്. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റേതാണ് നിര്‍ദ്ദേശം.
മാസങ്ങളായി ധോണിയെ വിറപ്പിച്ച കാട്ടാനയാണ് ഒടുവില്‍ പിടിയിലായത്. കാട്ടാന ഭീതി കാരണം പൊറുതി മുട്ടിയ പ്രദേശവാസികള്‍ ആന പിടിയിലായതോടെ വലിയ ആശ്വാസത്തിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് ആന പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തുകയും നിരവധി കൃഷിയിടങ്ങള്‍ ഇതിനോടകം തകര്‍ക്കുകയും ചെയ്തിരുന്നു. പിടിയിലാകുന്നതിനു തൊട്ടു മുമ്പും നെല്‍കൃഷി ഉള്‍പ്പടെ നശിപ്പിച്ചിരുന്നു.
സാധാരണ നാട്ടിലിറങ്ങുന്ന ആനകളെ സോളാര്‍ ഫെന്‍സിങ്ങ് വഴിയും, ടോര്‍ച്ചു തെളിച്ചും പടക്കം പൊട്ടിച്ചുമൊക്കെയാണ് തുരത്തിയിരുന്നത്. എന്നാല്‍ പിടി സെവനെ ഓടിക്കാന്‍ ഇതുകൊണ്ടൊന്നും സാധിച്ചിരുന്നില്ല. പടക്കം പൊട്ടിക്കുകയും മറ്റും ചെയ്യുന്ന ആളുകള്‍ക്ക് നേരെ പ്രകോപിതനായി പാഞ്ഞടുക്കാറാണ് പതിവ്. ആനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീടു വനംവകുപ്പ് നിലപാട് മാറ്റി. തുടര്‍ന്ന് ജനരോഷം ശക്തമായതോടെയാണ് വീണ്ടും ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങിയത്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി