×
login
പിടി സെവന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞു, പിടികൂടാനായി ആര്‍ആര്‍ടി സംഘവും മൂന്ന് കുങ്കി ആനകളും വനത്തില്‍

രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാൻ പറ്റിയതാണോ എന്നും പരിശോധിക്കും.

പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന ഒറ്റയാന്‍ പി ടി സെവനെ (പാലക്കാട് ടസ്കര്‍ 7) പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ നാലിന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘം ആനയെ തെരഞ്ഞ് വനത്തിലേക്ക് പുറപ്പെട്ടു. ആനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു.  

സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്. 75 അംഗ വനപാലകരാണ് ധോണിയിലെ ദൗത്യത്തിനായുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി.ടി സെവനെ കണ്ടെത്തിയാല്‍ മയക്കു വെടിവച്ച്‌ പിടികൂടും. കൂടിന്റെ ബലപരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ആനയെ മയക്കുവെടി വച്ചാല്‍ അത് ഓടാനുള്ള സാധ്യതയുള്ളതിനാല്‍ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടിയെന്ന് ഡോ. അരുണ്‍ അറിയിച്ചു.  

രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാൻ പറ്റിയതാണോ എന്നും പരിശോധിക്കും. ഉൾക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. വനാതിര്‍ത്തിയിൽ ആന പ്രവേശിച്ചാൽ ഉടൻ വെടിവയ്ക്കാനാണ് സംഘത്തിൻ്റെ നീക്കം. 

    comment

    LATEST NEWS


    ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


    ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


    ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


    മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


    ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


    മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.