login
മുഖ്യമന്ത്രിക്ക് വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് പറയില്ല, അദ്ദേഹം വസ്തുതകള്‍ മറച്ചുവെയ്ക്കുന്നു; റോജി അഗസ്റ്റിന്റേയും പിണറായിയുടേയും ചിത്രം പുറത്ത്

എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന ചടങ്ങ് ദേശാഭിമാനിക്കു വേണ്ടി സ്‌പോണ്‍സര്‍ ചെയ്തത് മാംഗോ മൊബൈലാണ്.

തിരുവനന്തപുരം: മുട്ടില്‍ വനംകൊള്ളക്കേസ് പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് ഹസ്തദാനം നല്‍കുന്ന ചിത്രം പങ്കുവെച്ച് പി.ടി. തോമസ് എംഎല്‍എ. റോജി അഗസ്റ്റിന് ഹസ്തദാനം നല്‍കുന്ന ചിത്രം നിയമസഭയിലാണ് എംഎല്‍എ ഉയര്‍ത്തിക്കാട്ടിയത്. പി.ടി. തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

ദുബായ്, കര്‍ണ്ണാടക പോലീസില്‍ പ്രതികളാണ് ഇവര്‍. 11 ഓളം കേസുകള്‍ വനം കൊള്ളക്കേസ് പ്രതികള്‍ക്കെതിരെയുണ്ട്. നിരവധി തവണ ഇവര്‍ പിടിയിലായിട്ടുമുണ്ട്. 2017 ജനുവരി 22 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എം. മുകേഷ് എംഎല്‍എയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. മാംഗോ മൊബൈല്‍ വെബ് സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനും നിശ്ചയിച്ചിരുന്നു. പിന്നീട് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിന്മാറുകയായിരുന്നു. വിഷയത്തില്‍ മുകേഷിനെ മുഖ്യമന്ത്രി ശാസിച്ചെന്നും പി.ടി. തോമസ് പറഞ്ഞു.

എം.ടി. വാസുദേവന്‍ നായരെ ആദരിക്കുന്ന ചടങ്ങ് ദേശാഭിമാനിക്കു വേണ്ടി സ്‌പോണ്‍സര്‍ ചെയ്തത് മാംഗോ മൊബൈലാണ്.  മുഖ്യമന്ത്രിക്ക് വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് താന്‍ പറയില്ല. എന്നാല്‍ ഈ വസ്തുതകള്‍ മറച്ചു വച്ചാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി. വനം കൊള്ളയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന്റെ ചര്‍ച്ചയിലാണ് മാംഗോ മൊബൈലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നെന്ന് പി.ടി തോമസ് പറഞ്ഞത്.  

എന്നാല്‍ അത് 2016 ഫെബ്രുവരിയില്‍ ആയിരുന്നെന്നും അന്ന് താനായിരുന്നില്ല മുഖ്യമന്ത്രിയെന്നുമാണ് പിണറായി കഴിഞ്ഞദിവസം മറുപടി നല്‍കിയത്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനായി സഭയെ ദുരുപയോഗിക്കുന്നതിനെതിരെ താന്‍ മുമ്പും ഈ സഭയില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. സഭാവേദി നല്‍കുന്ന പരിരക്ഷ രാഷ്ട്രീയമായി ആവര്‍ത്തിച്ചു ദുരുപയോഗിക്കുന്നതു വീണ്ടും സഭാധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. നിയമസഭാതലം തെറ്റിദ്ധരിപ്പിക്കലിനുള്ള വേദിയാക്കുന്നത് അനുവദിക്കരുത് എന്നാണ്. സഭാതലത്തെ ആ വിധത്തില്‍ ദുരുപയോഗിച്ചതിന് സാധാരണ നിലയില്‍ സഭയോട് ആ അംഗം മാപ്പ് പറയണമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

 

  comment

  LATEST NEWS


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍


  യു.എസ്.-കാനഡ യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു, അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്രയാവാം


  സ്വകാര്യ ബസുകള്‍ റോഡിലിറങ്ങി; പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം, ചര്‍ച്ച നടത്താതെയുള്ള തീരുമാനം സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.