×
login
പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും

ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന വെബിനാറില്‍ പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ സംസാരിക്കും. 'ഇന്‍ക്ലൂസിവിറ്റി ഓഫ് ന്യൂസ് റൂം' (നമ്മുടെ വാര്‍ത്ത മുറികള്‍ എത്രത്തോളം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്?) എന്നതാണ് ചര്‍ച്ചാ വിഷയം.

ചെന്നൈ:ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന വെബിനാറില്‍ പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ സംസാരിക്കും. 'ഇന്‍ക്ലൂസിവിറ്റി ഓഫ് ന്യൂസ് റൂം' (നമ്മുടെ വാര്‍ത്ത മുറികള്‍ എത്രത്തോളം എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്?) എന്നതാണ് ചര്‍ച്ചാ വിഷയം.  വൈകീട്ട്   5 നാണ് ചര്‍ച്ച. 

വെബിനാറിന്‍റെ ലിങ്ക് ഇതാണ്:https://interactive.america.gov/InclusivityandMedia

ദി ന്യൂസ് മിനിറ്റ്  ഡിജിറ്റര്‍ പോര്‍ട്ടലിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യാ രാജേന്ദ്രന്‍ മോഡറേറ്ററായിരിക്കും.  സാമൂഹ്യ ചിന്തകന്‍ ചന്ദ്ര ഭാന്‍ പ്രസാദ്, പത്രപ്രവര്‍ത്തക യാഷിക ദത്ത് എന്നിവര്‍  പങ്കെടുക്കും.

ദ റേസ് ഫാക്ടര്‍ (വംശീയതയെന്ന ഘടകം) എന്ന തലക്കെട്ടില്‍ നടത്തിയ റിപ്പോര്‍ട്ട് പരമ്പരയ്ക്കാണ് കെന്നത്ത് കൂപ്പര്‍ക്ക് പുലിറ്റ്‌സര്‍ ലഭിച്ചത്. ബോസ്റ്റണ്‍, മസാച്ചുസെ എന്നീ സ്ഥാപനങ്ങളിലെ വംശീയതയെ അദ്ദേഹം അപഗ്രഥിക്കുകയാണ് ഈ ലേഖനങ്ങളില്‍. ഇദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി ശീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ് എന്നിവിടങ്ങളില്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ദല്‍ഹിയിലെ യുഎസ് എംബസി, മുംബൈയിലെയും കൊല്‍ക്കത്തയിലെയും യുഎസ് കോണ്‍സുലേറ്റുകളും സഹ സംഘാടകരാണ്.

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.