×
login
പുതുകുളങ്ങര പാലം ഉദ്ഘാടനത്തിന്റെ അധ്യക്ഷ പദവിക്കായി തര്‍ക്കം; സജി ചെറിയാന്‍‍ അധ്യക്ഷനെങ്കില്‍ പങ്കെടുക്കില്ലെന്ന് വീണാ ജോര്‍ജ്, ചടങ്ങ് മാറ്റിവെച്ചു

സിപിഎമ്മിന്റെ ആഭ്യന്തര കലഹം മൂലം ഒരു നാടിന്റെ സ്വപ്‌നമാണ് തീരുമാനമാകാതെ നിന്ന് പോയിരിക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി മാറ്റുകയാണെന്ന വിചിത്രമായ വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് നല്‍കിയത്.

പത്തനംതിട്ട : പാലം ഉദ്ഘാടനത്തിന് മന്ത്രി വീണാ ജോര്‍ജിനെ അധ്യക്ഷയാക്കാത്തത് മൂലമുള്ള വിവാദങ്ങളെ തുടര്‍ന്ന് ഉദ്ഘാടനത്തിന്റെ തലേന്ന് ചടങ്ങ് മാറ്റിവെച്ചു. പത്തനംതിട്ട- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പുതുകുളങ്ങര പാലത്തിന്റെ ഉദ്ഘാടം സംബന്ധിച്ചാണ് വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.  

പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്തിലെയും ആലപ്പുഴ ചെങ്ങന്നൂര്‍ നഗരസഭയിലെയും ജനങ്ങളുടെയും ചിരകാലഅഭിലാഷമായിരുന്നു പുതുകുളങ്ങര പാലം. നാല് കോടി അറുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ഇറിഗേഷന്‍ വകുപ്പാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചു.  

നോട്ടീസ് ഇറങ്ങിയപ്പോള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കൂടിയായ മന്ത്രി സജി ചെറിയാന്‍. വേദിയില്‍ മുഖ്യസാന്നിധ്യമെന്ന രീതിയില്‍ വീണാ ജോര്‍ജിനെ ഒതുക്കിയപ്പോള്‍ ആരോഗ്യ മന്ത്രിയെ ഇത് ചൊടിപ്പിച്ചു. ഒപ്പം ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ മംഗലത്തിലാണ് പരിപാടിക്കുള്ള സ്റ്റേജ് ക്രമീകരിച്ചതും ആരോഗ്യമന്ത്രിയില്‍ എതിര്‍പ്പുളവാക്കി.  


ഇതോടെ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി നിശ്ചയിച്ചിട്ടുള്ള പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വീണാ ജോര്‍ജ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വരെ വാഹന പ്രചരണമടക്കം നടത്തിയ പരിപാടി പെട്ടെന്ന് തന്നെ മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ വീണ ജോര്‍ജ് പങ്കെടുക്കില്ലെന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് ഇറിഗേഷന്‍ വകുപ്പിന് പരിപാടി മാറ്റേണ്ടി വന്നത്.  

സിപിഎമ്മിന്റെ ആഭ്യന്തര കലഹം മൂലം ഒരു നാടിന്റെ സ്വപ്‌നമാണ് തീരുമാനമാകാതെ നിന്ന് പോയിരിക്കുന്നത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും പാലത്തിലൂടെ അക്കരെ ഇക്കരെ പോകാമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍. അതേസമയം തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി മാറ്റുകയാണെന്ന വിചിത്രമായ വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് നല്‍കിയത്.  

 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.