×
login
വെണ്ണലയിലെ പ്രസംഗം : പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യും, തിടുക്കപ്പെട്ടുണ്ടാകില്ല; ആവശ്യമെങ്കില്‍ സംഘാടകര്‍ക്കെതിരെയും കേസെടുക്കുമെന്ന് കമ്മിഷണര്‍

കഴിഞ്ഞ ഞായറാഴ്ച വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗം മത വിദ്വേഷം വളര്‍ത്തുന്നതാണെന്ന് ആരോപിച്ച് പാലാരിവട്ടം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനാണ് കേസെടുത്തിരിക്കുന്നത്.

കൊച്ചി : വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. തിടുക്കപ്പെട്ട് അറസ്റ്റുണ്ടാകില്ല നിയമനടപടികള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നും കമ്മിഷണര്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഞായറാഴ്ച വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗം മത വിദ്വേഷം വളര്‍ത്തുന്നതാണെന്ന് ആരോപിച്ച് പാലാരിവട്ടം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ പി.സി. ജോര്‍ജിനെതിരെ അറസ്റ്റുണ്ടാകുമെന്ന് ആവര്‍ത്തിച്ച കമ്മിഷണര്‍ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു.


അതേസമയം അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പി. സി. ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല വെണ്ണലയില്‍ താന്‍ പ്രസംഗിച്ചതെന്നും അറസ്റ്റ് താത്കാലികമായി തടയണമെന്നും ആവശ്യപ്പെട്ടാണ് പി.സി. ജോര്‍ജ് ഹര്‍ജി നല്‍കിയത്.

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.