×
login
താന്‍ വന്ന് സ്‌റ്റേഡിയം പൂട്ടിയതല്ല. ഗേറ്റ് പൂട്ടിക്കിടന്നതാണ്; ഫുട്‌ബോള്‍ ട്രയല്‍സ് തടസ്സപ്പെട്ടത് വിവാദമായതോടെ മാപ്പ് പറഞ്ഞ് പി.വി. ശ്രീനിജന്‍

ചട്ടലംഘനം നടത്തി ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാര്‍ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സി കുട്ടനെതിരെ വക്കീല്‍ നോട്ടീസ് അയക്കും. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്സി കുട്ടനെന്നും ശ്രീനിജിന്‍

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ട്രയല്‍സ് തടസ്സപ്പെടുത്തിയതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ കുട്ടികളോട് മാപ്പ് പറഞ്ഞ് പി.വി. ശ്രീനിജന്‍ എംഎല്‍എ. കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം പൂട്ടിയിട്ടിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് എംഎല്‍എ മാപ്പ് പറഞ്ഞത്.  

സിപിഎമ്മിന്റെ കുന്നത്തുനാട് എംഎല്‍എയായ ശ്രീനിജനാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റ്. തിങ്കളാഴ്ച കൊച്ചി പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ അണ്ടര്‍17 സിലക്ഷന്‍ ട്രയല്‍സാണ് പി.വി.ശ്രീനിജിന്‍ എംഎല്‍എ തടസ്സപ്പെടുത്തിയത്. പനമ്പിള്ളി നഗര്‍ ഗവ. എച്ച്എസ്എസിന്റെ വളപ്പിലാണ് അക്കാദമിയുടെ ഗ്രൗണ്ട്. ഇത് പൂട്ടിയിട്ടതിനെ തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകിയാണ് സെലക്ഷന്‍ തുടങ്ങിയത്. എന്നാല്‍ താന്‍ വന്ന് സ്‌റ്റേഡിയം പൂട്ടിയിട്ടതല്ല. ഗേറ്റ് പൂട്ടിക്കിടന്നതാണ്. സ്‌പോര്‍ട്് കൗണ്‍സിലിന്റെ അനുമതി ഉണ്ടെങ്കില്‍ തുറന്ന് കൊടുക്കാറാണ് പതിവ്.  

ചട്ടലംഘനം നടത്തി ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാര്‍ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സി കുട്ടനെതിരെ വക്കീല്‍ നോട്ടീസ് അയക്കും. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്സി കുട്ടനെന്നും ശ്രീനിജിന്‍ ആരോപിച്ചു.  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള ഗ്രൗണ്ട് വാടക നല്‍കാനുള്ളതിനാലാണു ഗേറ്റ് പൂട്ടിയിട്ടതെന്നാണു ശ്രീനിജന്‍ പറഞ്ഞത്. കഴിഞ്ഞദിവസം കായിക വകുപ്പ് മന്ത്രി ഇടപെട്ടാണ് സ്റ്റേഡിയം തുറന്ന് നല്‍കിയത്.  


സംഭവത്തില്‍ ശ്രീനിജനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ യു. ഷറഫലി രംഗത്ത് വന്നെങ്കിലും ഇനി പ്രത്യക്ഷ പോര് വേണ്ടെന്നാണ് തീരുമാനം. ഗേറ്റ് തുറന്ന് കൊടുത്ത് സെലക്ഷന്‍ ട്രയല്‍ നടന്നതോടെ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് ഇനി കടക്കരുതെന്നാണ് കായിക വകുപ്പിന്റെ നിര്‍ദ്ദേശം.  

ഇതിനിടെ ശ്രീനിജനെതിരെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സി കുട്ടന്‍ രംഗത്ത് വന്നു. എതിര്‍പ്പുകള്‍ മറികടന്ന് ചട്ടം ലംഘിച്ചാണ് ശ്രീനിജന്‍ ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ച് കരാര്‍ മാറ്റി എഴുതിച്ചതെന്ന് ആരോപിച്ച് മേഴ്‌സി കുട്ടന്‍ രംഗത്ത് വന്നു. പനമ്പിള്ളി നഗര്‍ സ്റ്റേഡിയത്തില്‍ ജില്ലാ കൗണ്‍സിലിന് അവകാശം ഉണ്ടെന്ന എംഎല്‍എയുടെ വാദം തെറ്റാണ്. ശ്രീനിജിന്‍ എറണാകുളം ജില്ല കൗണ്‍സില്‍ അധ്യക്ഷനായ ശേഷം കായികരംഗത്ത് ജില്ലയെ പിന്നോട്ട് അടിച്ചുവെന്നുമാണ് മേഴ്‌സി കുട്ടന്‍ പ്രതികരിച്ചത്. എന്നാല്‍ സിപിഎം എറണാകുളം  ജില്ല കമ്മിറ്റിയുടെ പിന്തുണ ശ്രീനിജനുണ്ട്. അതിനാല്‍ പ്രശ്‌നം ഇനി കൂടുതല്‍ വഷളാനില്ലെന്നും എംഎല്‍എയ്‌ക്കെതിരെ നടപടിയൊന്നും ഉണ്ടായേക്കില്ലെന്നുമാണ് അറിയുന്നത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.