×
login
കള്ളപ്പണക്കേസില്‍ ഇഡി എന്നെ ചോദ്യം ചെയ്തു; സ്വര്‍ണ്ണക്കടത്തില്‍ പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണം; മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം. എത്ര തവണ തന്റെ ഓഫീസ് തകര്‍ത്താലും പ്രശ്‌നത്തിന് പരിഹാരമാകില്ല. യഥാര്‍ത്ഥ പ്രശ്‌നം മറക്കാന് ഇത്തരം ആക്രമണങ്ങള്‍. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമമാണിതെന്നും രാഹുല്‍ പറഞ്ഞു.

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യണമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. കള്ളപ്പണക്കേസില്‍ അഞ്ചു ദിവസം തന്നെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ചോദിച്ചു.

 ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണം.  എത്ര തവണ തന്റെ ഓഫീസ് തകര്‍ത്താലും പ്രശ്‌നത്തിന് പരിഹാരമാകില്ല. യഥാര്‍ത്ഥ പ്രശ്‌നം മറക്കാന് ഇത്തരം ആക്രമണങ്ങള്‍. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമമാണിതെന്നും രാഹുല്‍ പറഞ്ഞു.  


വയനാട്ടിലെ തന്റെ എംപി ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും ആക്രമികളോടു ദേഷ്യമില്ലെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.  ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. 

ഉത്തരവാദരഹിതമായാണ് അവര്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. അതില്‍ എനിക്കവരോട് ദേഷ്യമൊന്നുമില്ല. അവര്‍ അതിന്റെ അനന്തരഫലങ്ങള്‍ ചിന്തിക്കാതെയായിരിക്കാം അക്രമം നടത്തിയത്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. അക്രമം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.  

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.