×
login
ക്ലിഫ്‌ ഹൗസിൽ അമ്മായിഅപ്പൻ ഷര്‍ട്ടിടാതെ നിക്കുന്നത് കണ്ടിട്ടുണ്ടാകാം, എല്ലാവരുടെയും നട്ടെല്ല് വാഴപ്പിണ്ടി ആണെന്ന് കരുതരുത്: രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷത്തിന് നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴനാരാണെന്ന മന്ത്രി റിയാസിന്‍റെ പ്രസ്തവാനയ്ക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. 'താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: പ്രതിപക്ഷത്തിന് നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴനാരാണെന്ന മന്ത്രി റിയാസിന്‍റെ പ്രസ്തവാനയ്ക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. 'താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും.  പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.  

Facebook Post: https://www.facebook.com/rahulbrmamkootathil/posts/655622023240235

രാഹൂല്‍ മാങ്കൂട്ടത്തിലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് :


റിയാസ് മന്ത്രി ....  

താങ്കൾ ഇന്ന് പറയുന്നത് കേട്ടു ‘പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന്.’

നട്ടെല്ല്, വാഴപിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും.  പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല....  

എന്തായാലും എല്ല് ഡോക്ടർ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളത് കൊണ്ടാണ് താങ്കളുടെ ഫാദർ ഇൻലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേൾക്കുമ്പോൾ അദ്ദേഹം ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും. പിന്നെ താങ്കളുടെ റോഡിൽ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്‍റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്സ്....

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.