login
യുപിയില്‍ അറസ്റ്റിലായ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട്‍ പ്രവര്‍ത്തകരുടെ പന്തളത്തെയും കോഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ്

ഉത്തര്‍പ്രദേശില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശി അന്‍സാര്‍ ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. കേരള പൊലീസിന്‍റെ സഹായത്തോടെ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു യുപി പൊലീസിന്‍റെ ലക്ഷ്യം.

കൊച്ചി: ഉത്തര്‍പ്രദേശില്‍ പിടിയിലായ മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ഇവരുടെ പന്തളത്തെയും കോഴിക്കോട്ടെയും വീടുകളിലാണ് ഉത്തര്‍പ്രദേശ് പൊലീസ് റെയ്ഡ് നടത്തിയത്.

ഉത്തര്‍പ്രദേശില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശി അന്‍സാര്‍ ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. കേരള പൊലീസിന്‍റെ സഹായത്തോടെ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു യുപി പൊലീസിന്‍റെ ലക്ഷ്യം.

അന്‍സാറിന്‍റെ പന്തളം ചെരിക്കലുള്ള വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു റെയ്‌ഡെങ്കില്‍ കോഴിക്കോട് ഫിറോസ് ഖാന്‍റെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു റെയ്ഡ്. ബസന്ത് പഞ്ചമി ദിനത്തില്‍ നേതാക്കളെ ഉള്‍പ്പെടെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതി എന്നറിയുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്തതിന്റെ 12 റെയില്‍വേ ടിക്കറ്റുകളും ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നു.

യുപിയിലെ ചില പ്രദേശങ്ങളിലെ യുവാക്കളെ പോപ്പുലര്‍ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് യുപി പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ ഇവര്‍ സംഘടനാ പ്രവര്‍ത്തനത്തിന് പോയതാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിച്ചു.

 

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.