×
login
ഉറങ്ങിക്കിടന്നവര്‍ ഒഴുകിപോയി; ചൂടുള്ള പട്ടി ഇറച്ചി; മരപ്പണിക്കാരുടെ താളം.... മാധ്യങ്ങളിലെ ഹിമാലയന്‍ മണ്ടത്തരങ്ങള്‍

ചരിത്രം ആവർത്തിക്കുന്നു, ആദ്യം ദുരന്തമായും തുടർന്ന് പ്രഹസനമായും

 ഹരി എസ് കര്‍ത്ത

ചരിത്രം ആവർത്തിക്കുന്നു, ആദ്യം ദുരന്തമായും തുടർന്ന് പ്രഹസനമായും എന്ന് പണ്ട് പറഞ്ഞു വച്ചത് സാക്ഷാൽ കാൾ മാർക്സാണ്. മാധ്യങ്ങളിൽ ഹിമാലയൻ മണ്ടത്തരങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നതിനെ കുറിച്ചാണീ കുറിപ്പ്. "To err is human and to forgive is divine" എന്ന് ആംഗലേയത്തിൽ പറയാറുണ്ട്. പക്ഷെ മാധ്യമങ്ങൾ തെറ്റായി വാർത്ത അവതരിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും അങ്ങനെ മാപ്പർഹിക്കുന്നതാണോ? അവക്ക് നേരെ കണ്ണടക്കുന്നത് ദൈവീകമാവുമോ? നാല് പതിറ്റാണ്ട് കാലം ഈയുള്ളവന്റെ ഉപ്പും ചോറും മാധ്യമ പ്രവർത്തനത്തിൽ നിന്ന് മാത്രം ആയിരുന്നത് കൊണ്ടുള്ള ഒരു ആത്മ രോദനമായി കണ്ടാൽ മതിയാവും ഇവിടെ കോറിയിടുന്നത്.


ജേർണലിസം ക്ലാസ്സുകളിൽ കേട്ടിട്ടുണ്ട് ഒരു മലയാള പത്രത്തിൽ, അതിശക്തമായ മഴയിൽ ഒരു ഉത്തരേന്ത്യൻ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടന്നവർ ഒഴുകിപ്പോയി എന്ന് അച്ചടിച്ച് വന്നതിനെ പറ്റി. വാർത്താ ഏജൻസിയുടെ ഇംഗ്ലീഷിലുള്ള വാർത്താശകലം വിവർത്തനം ചെയ്ത സബ് എഡിറ്റർക്ക് പറ്റിയ കൈയ്യബദ്ധം ആയിരുന്നത്രെ അത്. Railway sleepers were washed away എന്ന വാചകമാണ് ഉറങ്ങി കിടന്നവർ ഒഴുകിപ്പോയി എന്ന് മൊഴി മാറ്റിയത്. പക്ഷെ പ്രഗത്ഭനായിരുന്ന ആ സഹ പത്രാധിപർ അമിതമായി മദ്യപിച്ചിരിന്നതു കൊണ്ട് സംഭവിച്ചതായിരുന്നു ആ അബദ്ധം. പൂർണ ബോധത്തോടെ പരിഭാഷപ്പെടുത്തുന്ന ചില പത്ര പ്രവർത്തകർക്കും പിണഞ്ഞിട്ടുണ് രസകരമായ അബദ്ധങ്ങൾ പിന്നെയും. അവയിൽ എടുത്ത് പറയാവുന്ന ഒന്നാണ് ഏതാനും വർഷം മുമ്പ് hot dog എന്ന ഭക്ഷ്യവിഭവത്തെ ചൂടുള്ള പട്ടി ഇറച്ചി എന്ന് പരിഭാഷപ്പെടുത്തി മറ്റൊരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചത്.

ഏറ്റവും ഒടുവിൽ ഇതാ രണ്ടു ദിവസം മുമ്പാണ്, The Carpenters എന്ന വിഖ്യാത ഗായക സംഘത്തെ മരപ്പണിക്കാർ എന്ന് മൊഴിമാറ്റം നടത്തി രണ്ട് പ്രമുഖ വാർത്താ ചാനലുകൾ അവതരിപ്പിച്ചത്. ഓസ്‌കർ ജേതാവ് കീർവാണി പറഞ്ഞത് The Carpenters കേട്ടാണ് ഞാൻ വളർന്നത് എന്നാണ്. നമ്മുടെ വാർത്താ വിദഗ്ധർ അതിനെ മരപ്പണിക്കാരെ കേട്ടാണ് വളർന്നത് എന്ന് വിവർത്തനം ചെയ്ത് അവതരിപ്പിച്ചത് വ്യാപക പരിഹാസത്തിനിടയായി.

അതെ, ചരിത്രം ദുരന്തമായും പ്രഹസനമായും മാധ്യമങ്ങളിലും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ പതിരുള്ള ഒരു പഴഞ്ചൊല്ല് ഓർത്തു പോകുന്നു. " Doctors burry their mistakes, judges hang them and journalists publish them on page one".

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.