×
login
അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മഴ തുടരും; 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം, കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ അഞ്ച് ദിവസം തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലും കണ്ണൂരിലുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്ന് കാസകോട് മഴ മുന്നറിയിപ്പില്ല.  


അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഴ കനത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂ തുറന്നു. ടോള്‍ ഫ്രീ നമ്പറായ 1077 ല്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം.  

മഴ കനത്തതിനാല്‍ എല്ലാ ജില്ലകളിലും മുന്‍കരുതലെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം കളക്ടര്‍മാര്‍ തീരുമാനിക്കും. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.