login
ചെറുവള്ളി എസ്‌റ്റേറ്റ് വിറ്റ് പണം തട്ടാനുള്ള യോഹന്നാന്റേയും പിണറായിയുടേയും ശ്രമം അട്ടിമറിച്ചത് രാജമാണിക്യം; വിജിലന്‍സ് അന്വേഷണം പകപോക്കാല്‍

കെ.പി. യോഹന്നാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന്, സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് വിറ്റ് പണം പിടുങ്ങാന്‍ നടത്തിയ ശ്രമം അവസാന നിമിഷം അട്ടിമറിച്ചത് രാജമാണിക്യമാണ്

കൊച്ചി: എം.ജി. രാജമാണിക്യത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത് ഭൂമി കൈയേറ്റക്കാരനായ സുവിശേഷകന്‍ കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച്  കസ്റ്റംസ് റെയ്ഡ് ചെയ്തതിനാല്‍.

കെ.പി. യോഹന്നാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന്, സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് വിറ്റ് പണം പിടുങ്ങാന്‍ നടത്തിയ ശ്രമം അവസാന നിമിഷം അട്ടിമറിച്ചത് രാജമാണിക്യമാണ്. ചെറുവള്ളി എസ്‌റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് വാങ്ങാന്‍ തടസം നിന്നതിന് തൊട്ടുപിന്നാലെ യോഹന്നാന്റെ സ്ഥാപനങ്ങളില്‍ റെയ്ഡിനിടയാക്കിയത് രാജമാണിക്യമാണെന്നും പിണറായി കണ്ടെത്തി.

ഇതോടെയാണ്  ഐഎഎസ് ഉദ്യോഗസ്ഥന്റെ സേവനകാലത്തിനുശേഷവും ബാധിക്കാവുന്ന വിജിലന്‍സ് കേസില്‍ പെടുത്തിയത്. സംസ്ഥാനത്തിന് കൈമോശം വന്ന അഞ്ചര ലക്ഷം ഏക്കര്‍ തോട്ട, വനഭൂമി ഒറ്റ ഓര്‍ഡിനന്‍സിലൂടെ, മാഫിയകളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കിയ ആളാണ് രാജമാണിക്യം. എന്നാല്‍, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍, ടാറ്റ തുടങ്ങിയ വമ്പന്മാരെ പിണക്കിക്കൊണ്ട് അത്തരം ഉത്തരവ് ഇറക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറല്ല.

14 ജില്ലകളിലേയും 'കൈയേറ്റ'  ഭൂമി തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് റവന്യൂ സ്‌പെഷ്യല്‍ ഓഫീസറായി,2013 ലാണ് രാജമാണിക്യത്തെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചത്.  നിയമ സഹായത്തിനായി പ്രത്യേക ഗവണ്‍മെന്റ് പ്ലീഡറായി  സുശീലാ ഭട്ടിനേയും നിയമിച്ചു. ഇവരാണ് അഞ്ചരലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തോട്ടം ഉടമകള്‍ കൈവശപ്പെടുത്തിയത് കണ്ടെത്തിയത്. അവരുടെ അവകാശം റദ്ദാക്കി, ഒറ്റ ഓര്‍ഡിനന്‍സുവഴി എല്ലാം തിരിച്ചുപിടിക്കാമെന്നും റിപ്പോര്‍ട്ടു നല്‍കി. പക്ഷേ രാജമാണിക്യത്തെ ആ സ്ഥാനത്തുനിന്ന് പിണറായി  സര്‍ക്കാര്‍ മാറ്റി. സുശീലാ ഭട്ടിനെ  ഈ കേസുകളില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കി.

ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ തന്നെ വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍, റവന്യൂ വകുപ്പ് അതിനെതിരെ കോടതിയില്‍ പോയി. ഈ തീരുമാനത്തിന്, റവന്യൂ വകുപ്പിലെ 2019 ല്‍ ഇറങ്ങിയ ഒരുത്തരവായിരുന്നു അടിസ്ഥാനം. ഈ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് 'മരവിപ്പിച്ച' മട്ടിലാക്കിയിരുന്നു. കളക്ടര്‍മാര്‍ അതത് പ്രദേശത്തെ കൈയേറ്റങ്ങളില്‍ കേസ് കൊടുക്കാനാണ് ഉത്തരവ്. ഇത് നടപ്പാക്കാന്‍ കളക്ടര്‍മാര്‍ മടിച്ചു. എന്നാല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മാറി വന്നപ്പോള്‍ കേസുകള്‍ കൊടുക്കാനും ഇതിന് നിയമോപദേശം  നല്‍കാനും റവന്യൂ വകുപ്പ് പ്രത്യേക സമിതി രൂപംകൊടുത്തു. അവയ്ക്ക് രാജമാണിക്യം നിയമോപദേശം നല്‍കി. അങ്ങനെ കോട്ടയം കളക്ടര്‍ പാലായില്‍ കൊടുത്ത കേസാണ് ചെറുവള്ളി ഇടപാടിന് തടസമായത്.

രാജമാണിക്യത്തിന് കെഎസ്‌ഐഡിസിയുടെ ചുമതല വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍, ചെറുവള്ളി ഭൂമി ഏറ്റെടുക്കാനുള്ള ശുപാര്‍ശ അദ്ദേഹത്തെ കൊണ്ട് നടത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ ഏറ്റെടുക്കല്‍ ചട്ടവിരുദ്ധം എന്നാണ് അദ്ദേഹം എഴുതിയത്. തുടര്‍ന്ന് രാജമാണിക്യത്തെ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലേക്ക് (കെഎസ്‌ഐടിഐ)മാറ്റുകയായിരുന്നു. അഞ്ചരലക്ഷം ഏക്കര്‍ തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടയാളെക്കൊണ്ട് സ്വന്തം ശുപാര്‍ശയ്‌ക്കെതിരേ ഉത്തവിടീക്കുകയായിരുന്നു ലക്ഷ്യം.

രാജമാണിക്യത്തിന്റെ ഒപ്പം സിവില്‍ സര്‍വീസ് ബാച്ചില്‍ പെട്ടവരാണ് യോഹന്നാന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെന്നും മറ്റുമുള്ള  ആരോപണത്തിന് പിന്നാലെയാണ് വിജി. അന്വേഷണത്തിന് അനുമതി നല്‍കിയത്.  

സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 52 ലക്ഷമേ ശീമാട്ടിയില്‍നിന്ന് മെട്രോ റെയിലിന് ഏറ്റെടുക്കുന്ന ഭൂമിക്കും നഷ്ടപരിഹാരം കൊടുക്കാനാവൂ, എതിര്‍ കക്ഷി കോടതിയില്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന് ഫയലില്‍ 'റണ്ണിങ് നോട്ട്' എഴുതുകയാണ് രാജമാണിക്യം ചെയ്തത്. അത് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഫയലില്‍ നടത്തുന്ന ആശയവിനിമയം മാത്രമാണ്. 'കറന്റ് ഫയല്‍' മാത്രമേ ഔദ്യോഗിക രേഖയായി പരിഗണിക്കപ്പെടൂ. ആ സാഹചര്യത്തില്‍രാജമാണിക്യത്തെ 'പൂട്ടാന്‍' മുഖ്യമന്ത്രി പിണറായി വിജയന്റെ സംഘം നടത്തിയ നീക്കമാണ് വിജിലന്‍സ് അന്വേഷണം എന്നു വേണം വിലയിരുത്താന്‍. സമ്മര്‍ദക്കാരില്‍ യോഹന്നാനും സര്‍ക്കാര്‍ ഭൂമി കൈവശംവെച്ചിരിക്കുന്ന വമ്പന്മാരും ഉണ്ടാകും.

 

 

 

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.