×
login
പാലക്കാട് പുഴയൊഴുകുമ്പോൾ കോട്ടായി‍ൽ രാമസിംഹന് സ്വീകരണം നല്‍കാന്‍ കൊളത്തൂർ ദേവാനന്ദപുരി സ്വാമി‍ജികളുമെത്തി;ബത്തേരി‍യില്‍ 25ാം ദിവസം

കേരളത്തിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പാലക്കാട് ന്യൂ അരോമ തിയറ്ററില്‍ 'പുഴ മുതല്‍ പുഴ വരെ' പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി സംവിധായകന്‍ രാമസിംഹന് സ്വീകരണം നല്‍കി. ഒപ്പം ഭാര്യ ഗൗരിയും ഉണ്ടായിരുന്നു. കോട്ടായിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വീടിനടുത്തായിരുന്നു സ്വീകരണം. സ്വീകരണത്തില്‍ കൊളത്തൂര്‍ ദേവാനന്ദ പുരി സ്വാമിജികളും എത്തി. അവിടെ കോട്ടായി കെആര്‍വി തിയറ്ററില്‍ വൈകീട്ട് 4.30ന് ചിത്രം പ്രദര്‍ശിപ്പിച്ചു.

പാലക്കാട്: കേരളത്തിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പാലക്കാട് ന്യൂ അരോമ തിയറ്ററില്‍ 'പുഴ മുതല്‍ പുഴ വരെ'  പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി സംവിധായകന്‍ രാമസിംഹന് സ്വീകരണം നല്‍കി.  ഒപ്പം ഭാര്യ ഗൗരിയും ഉണ്ടായിരുന്നു. കോട്ടായിചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വീടിനടുത്തായിരുന്നു സ്വീകരണം. സ്വീകരണത്തില്‍ കൊളത്തൂര്‍ ദേവാനന്ദ പുരി സ്വാമിജികളും എത്തി. അവിടെ കോട്ടായി കെആര്‍വി തിയറ്ററില്‍ വൈകീട്ട് 4.30ന് ചിത്രം പ്രദര്‍ശിപ്പിച്ചു.  

ചെമ്പൈ ഭവനം രാമസിംഹനുള്‍പ്പെടെ എല്ലാവരും സന്ദര്‍ശിച്ചു. ചെമ്പൈ പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിച്ചു.  

Facebook Post: https://www.facebook.com/photo/?fbid=10231476855610930&set=pcb.10231476856370949


കോഴിക്കോട് ക്രൗണ്‍ തിയറ്ററില്‍ മാര്‍ച്ച് 20ന് നടക്കുന്ന 'പുഴ മുതല്‍ പുഴ വരെ' സിനിമയ്ക്ക് 100 ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്യുകയായിരുന്നു ഹൈന്ദവീയം ഫൗണ്ടേഷന്‍. കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കാനാണ് ഫൗണ്ടേഷന്‍റെ പദ്ധതി.  

Facebook Post: https://www.facebook.com/aliakbardirector/posts/10231470501932092

ബത്തേരി മിന്‍റ് സിനിമാസില്‍ പുഴ മുതല്‍ പുഴ വരെ 25ാം ദിവസത്തിലേക്ക് കടന്നത് നിസ്സാര വിജയമല്ല. വൈകുന്നേരം ഏഴ് മണിക്ക് ഒരൊറ്റ ഷോ മാത്രം. തൃശൂര്‍ ജില്ലയില്‍ ഇതുവരെയും തിയറ്റര്‍ കിട്ടിയിട്ടില്ല എന്ന സങ്കടകരമായ സ്ഥിതിവിശേഷം ഒരു പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഉത്തരമായി രാമസിംഹന്‍ പങ്കുവെയ്ക്കുന്നു.  തൃശൂരില്‍ എവിടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് എന്ന ചോദ്യത്തിന് തൃശൂരില്‍ തിയറ്റര്‍ കിട്ടിയിട്ടില്ല എന്നതായിരുന്നു രാമസിംഹന്‍ ഫെയ്സ്ബുക്കില്‍ നല്‍കിയ മറപുടി. 

അഗ്നി ന്യൂസ് എഴുതുന്നു:" ഗര്‍ഭിണിയെ വയര്‍ കീറി കൊന്ന കലാപം ഇന്ത്യയില്‍ നടന്നത് മലപ്പുറത്താണ് ... അംബേദ്‌കറും ആനി ബസന്റും അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് പുഴ മുതല്‍ പുഴ വരെ (1921) സൂപ്പര്‍ ക്ലാസിക് സിനിമ തന്നെ ആണെന്നതില്‍ സംശയമില്ല .......സമയ പരിമിതികളും സാമൂഹിക പ്രശ്നങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ടാകണം അതി ഭീകര ദൃശ്യങ്ങള്‍ ഒഴിവാക്കിയത് ... ഗര്‍ഭിണിയുടെ വയര്‍ കുത്തി പിളര്‍ന്നത് ( ആനി ബസന്‍റ് - ലേഖനം ) ,ഭീകരമായ കൂട്ട ബലാത്സംഗങ്ങള്‍ (ചരിത്ര രേഖകള്‍) ഒക്കെ ഒഴിവാക്കപ്പെട്ടിട്ടും വിവാദങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഒടുവിലായി A സര്‍ട്ടിഫിക്കറ്റ് മാത്രമാണ് കിട്ടിയതെന്നത് അത്ഭുതപ്പെടുത്തുന്നു... സാദാ സിനിമകളിലെ അശ്ലീലങ്ങളോ , വയലന്‍സുകളോ ഇല്ലാതിരുന്നിട്ടും , കുട്ടികള്‍ക്കും കാണാവുന്ന സിനിമയായിട്ടും ഇങ്ങനെയൊരു സര്‍ട്ടിഫിക്കേഷന്‍ നിരാശപ്പെടുത്തി ... എന്നിട്ടും ലിമിറ്റ് ചെയ്ത തിരക്കഥയില്‍ പോലും പുഴ മുതല്‍ പുഴ വരെ (1921) സൂപ്പര്‍ ക്ലാസിക് സിനിമ തന്നെ ആണെന്നതില്‍ സംശയമില്ല .. നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ടെങ്കില്‍ ഓസ്കാര്‍ അവാര്‍ഡ്‌ പോലും കിട്ടുന്ന രീതിയില്‍ അപാരമായ അവതരണം .. സംവിധാനവും ഫോട്ടോഗ്രാഫിയും തിരക്കഥയും ഒക്കെ ഒരു തപസ്യ പോലെ ഏറ്റെടുത്തു വിജയിപ്പിച്ച രാമസിംഹന്‍ നടത്തിയത് മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഒരു പുതു കാല്‍ വെയ്പാണ്". 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.