×
login
ഇനി ആലുവായിൽ നിന്നും വെട്ടുകൊണ്ടോടിയ കറുത്ത ടിപ്പു‍വും സിനിമയാകണമെന്ന സംവിധായകന്‍ രാമസിംഹന്‍‍റെ അഭിപ്രായം ചര്‍ച്ചയാകുന്നു

കേരളചരിത്രത്തിലെ ആദ്യത്തെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന "1921 പുഴ മുതല്‍ പുഴ വരെ" എന്ന സിനിമയുടെ വിജയത്തിന് ശേഷം സംവിധായകന്‍ രാമസിംഹന്‍ ഒരു അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇനി ആലുവായിൽ നിന്നും വെട്ടുകൊണ്ടോടിയ കറുത്ത ടിപ്പു (സുല്‍ത്താന്‍)വും സിനിമയാകണമെന്നതായിരുന്നു രാമസിംഹന്‍ അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരം: കേരളചരിത്രത്തിലെ ആദ്യത്തെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന "1921 പുഴ മുതല്‍ പുഴ വരെ" എന്ന സിനിമയുടെ വിജയത്തിന് ശേഷം സംവിധായകന്‍ രാമസിംഹന്‍ ഒരു അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇനി ആലുവായിൽ നിന്നും വെട്ടുകൊണ്ടോടിയ കറുത്ത ടിപ്പു (സുല്‍ത്താന്‍)വും സിനിമയാകണമെന്നതായിരുന്നു രാമസിംഹന്‍ അഭിപ്രായപ്പെട്ടത്.  

Facebook Post: https://www.facebook.com/aliakbardirector/posts/10231437917717507

രാമസിംഹന്‍ ഫെയ്സ്ബുക്കില്‍ ഈ പോസ്റ്റിട്ടതോടെ അത് വലിയ ചര്‍ച്ചാവിഷയമായി. ടിപ്പുസുല്‍ത്താന് കേരളത്തലെ ആലുവായില്‍ വെട്ടുകൊണ്ടിട്ടുണ്ടെന്ന കഥ പലര്‍ക്കും അറിയില്ല. എന്നാല്‍ അത് ചരിത്ര സത്യമാണ്. അതുപോലെ ടിപ്പു സുല്‍ത്താന്‍ എന്ന മൈസൂര്‍ ചക്രവര്‍ത്തി കറുത്ത നിറമുള്ള വ്യക്തിയാണെന്നും എന്നാല്‍ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ് അദ്ദേഹത്തെ വെളുത്ത ചക്രവര്‍ത്തിയായി വരച്ചുണ്ടാക്കിയതെന്നും പറയപ്പെടുന്നു.  

ചരിത്രത്തിലെ രണ്ട് പരമാബദ്ധങ്ങള്‍ തിരുത്താനായിരിക്കാം രാമസിംഹന്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ഒന്ന് ടിപ്പൂ അത്ര അജയ്യനൊന്നുമായിരുന്നില്ലെന്നും തിരുവിതാംകൂര്‍ രാജവംശത്തിലെ പടയാളിയായ വൈക്കം പത്മനാഭപിള്ളയുടെയും കൂട്ടരുടെയും മുന്നില്‍ വിറച്ചുപോയ ചക്രവര്‍ത്തിയാണെന്നും ജനങ്ങളെ അറിയിക്കുക. ആലുവയില്‍ വെച്ച് വൈക്കം പത്മനാഭപിള്ളയുടെ കയ്യില്‍ നിന്നും വെട്ടുകൊണ്ട ശേഷം ടിപ്പു സുല്‍ത്താന്‍ മുടന്തനായി എന്നാണ് ചരിത്രം പറയുന്നത്. പിന്നീടൊരിയ്ക്കലും തിരുവിതാംകൂര്‍ ആക്രമിക്കാന്‍ ടിപ്പു സുല്‍ത്താന്‍ വന്നിട്ടില്ല എന്നതാണ് വസ്തുത. ഒപ്പം ടിപ്പു എന്നയാള്‍ അത്രയൊന്നും ആകര്‍ഷകനല്ലാത്ത ചക്രവര്‍ത്തിയാണെന്ന സത്യം അറിയിക്കുക. പക്ഷെ ഈ സിനിമയുടെ പശ്ചാത്തലത്തില്‍ ടിപ്പു സുല്‍ത്താന്‍ കേരളത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ കൂട്ടക്കുരുതിയും കേരളത്തിലെ ക്ഷേത്രസ്വത്തുക്കള്‍ എങ്ങിനെയാണ് കൊള്ളയടിച്ചത് എന്നതിന്‍റെ വിവരണവും നല്‍കാനാകും എന്നതാണ് രാമസിംഹന്‍റെ ഉന്നം.  

തിരുവിതാംകൂര്‍ ചരിത്രത്തില്‍ 'ഇരുപതുകൂട്ടം' എന്നറിയപ്പെട്ടിരുന്ന ഇരുപതംഗ വിദഗ്ധ സൈന്യത്തിന്‍റെ തലവനായിരുന്നു വൈക്കം പത്മനാഭപിള്ള. ടിപ്പുവിനെ വിരട്ടിയതിനൊപ്പം ബ്രിട്ടീഷ് പട്ടാളത്തിന് കനത്ത നാശമുണ്ടാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.  


ടിപ്പുവിന്‍റെ ആദ്യ നെടുങ്കോട്ടആക്രമണം

തൃശ്ശൂരില്‍ വരെ പടയെടുത്തെത്തിയ ടിപ്പുസുല്‍ത്താന്‍ 'ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ കൊടിമരത്തില്‍ എന്‍റെ കുതിരയെ കെട്ടും' എന്ന പ്രഖ്യാപനവുമായാണ് പിന്നീട് മുന്നേറിയതെന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. തൃശ്ശൂരില്‍ കല്ലേറ്റുംകര എന്ന സ്ഥലത്ത് താവളമടിച്ച ടിപ്പു സുല്‍ത്താനെ നേരിടുന്നതിനുള്ള ദൗത്യം ഇരുപതുകൂട്ടത്തിനായിരുന്നു.  ദൗത്യം അനായാസമല്ലെന്ന് കണ്ട പത്മനാഭപിള്ള തന്‍റെ ഉറ്റമിത്രം കുഞ്ചുക്കുട്ടി പിള്ളയെ ടിപ്പുവിന്‍റെ ഒറ്റുകാരനാക്കി പറഞ്ഞുവിടുകയും നെടുങ്കോട്ടയുടെ ഒരു ഭാഗത്തുകൂടി ടിപ്പുവിനെയും സൈന്യത്തെയും ഉള്ളില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചുകൊണ്ട് അവരെ ആക്രമിക്കുകയായിരുന്നു. ടിപ്പുവിന്‍റെ വന്‍സൈന്യം വൈക്കം പത്മനാഭപിള്ളയുടെ സൈന്യത്തിന്‍റെ വെടി ഉതിര്‍ക്കലില്‍ പരിഭ്രാന്തരായി പിന്തിരിഞ്ഞോടി- തിക്കിലും തിരക്കിലും പെട്ടും കിടങ്ങില്‍ വീണുമാണ് പലരും മരിച്ചത്. ഈ പോരാട്ടത്തില്‍ ടിപ്പുവിന്‍റെ ആനയും പരിഭ്രാന്തിയിലകപ്പെട്ടു. ആനയുടെ പുറത്തിരുന്ന ടിപ്പുവിന്‍റെ കാലില്‍ വൈക്കം പത്മനാഭപിള്ള  വെട്ടി പരിക്കേല്പിച്ചു എന്ന് പി. കെ.കെ. മേനോന്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ ചരിത്ര രേഖകള്‍ ലഭ്യമല്ല. എങ്കിലും കാലിനു പരിക്കേറ്റ് ടിപ്പുസുല്‍ത്താന്‍ മുടന്തനായത് ഈ സംഭവത്തിനു ശേഷമാണത്രെ. (കിടങ്ങില്‍ വീണാണ് ടിപ്പുവിന്‍റെ കാലിന് പരിക്കേറ്റതെന്ന് മറ്റൊരു ചരിത്രപാഠവുമുണ്ട്). ഇതോടെ ടിപ്പുവിനും കൂട്ടര്‍ക്കും നെടുങ്കോട്ട ആക്രമണം ഒരു കീറാമുട്ടിയായി തോന്നുകയും ചെയ്തു.  രണ്ടായിരത്തോളം മൈസൂര്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട ഈ സംഭവത്തില്‍ തിരുവിതാംകൂറിന് നഷ്ടമായത് ഒരേയൊരാളെ ആയിരുന്നു.  ഈ പോരാട്ടം നടന്ന സ്ഥലം വെടിമറപ്പറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നു. ടിപ്പുസുല്‍ത്താന്‍റെ നഷ്ടമായ ഉടവാളും പല്ലക്കും തിരുവിതാംകൂര്‍ പട്ടാളം വീണ്ടെടുത്തു സൂക്ഷിച്ചു. (മതിലകം രേഖകളില്‍ ഇവയെപ്പറ്റി പരാമര്‍ശമുണ്ട്)

ടിപ്പുവിന്‍റെ  പ്രതികാര ആക്രമണം

കൂടുതല്‍ ശക്തി സംഭരിച്ച് തിരുവിതാംകൂര്‍ ആക്രമണത്തിന് ടിപ്പുസുല്‍ത്താന്‍ വീണ്ടുമെത്തി. 1790 ഏപ്രില്‍ 15ന് സുല്‍ത്താന്‍ നെടുങ്കോട്ട കീഴടക്കുകയും ചെയ്തു. ഈ ആക്രമണത്തില്‍ തിരുവിതാംകൂറിന് ശക്തമായ പ്രതികരണം പോലും സാധിച്ചിരുന്നില്ല.  ഇത്ര അനായാസം മുന്നേറാമെന്ന് കരുതാതിരുന്ന ടിപ്പുവും സൈന്യവും ആലുവാപ്പുഴയുടെ തീരത്തുള്ള മണല്‍പ്പുറത്ത് ക്യാമ്പ് സ്ഥാപിച്ച് വിശ്രമിച്ചു.  

രഹസ്യ നിരീക്ഷണം തുടര്‍ന്ന വൈക്കം പത്മനാഭപിള്ളയും കൂട്ടരും ആലുവയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഭൂതത്താന്‍കെട്ടിലെത്തി. അര്‍ധരാത്രി സമയത്ത് അവര്‍ ഭൂതത്താന്‍കെട്ടിലുണ്ടായിരുന്ന അണക്കെട്ട് തകര്‍ത്തുവിട്ടുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.  പെരിയാറിന്റെ ഇരുകരകളെയും പ്രളയത്തിലാഴ്ത്തിയ വെള്ളപ്പാച്ചിലില്‍  ടിപ്പുവിന്‍റെ പീരങ്കികളിലും തോക്കുകളിലും ഉപയോഗിക്കാന്‍ വച്ചിരുന്ന വെടിമരുന്നുകള്‍ നശിപ്പിച്ചു. നിരവധി പടയാളികള്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയി. ഈ പരാജയത്തോടെ ടിപ്പു പിന്നീട് ഒരിക്കലും തിരുവിതാംകൂര്‍ ആക്രമിക്കുവാന്‍ പുറപ്പെട്ടിട്ടില്ല. മറ്റൊരു മലബാര്‍ ആകുമായിരുന്ന തിരുവിതാംകൂറിന്‍റെ ചരിത്രം മാറ്റിക്കുറിച്ച വിജയമായിരുന്നു പത്മനാഭപിള്ളയും കൂട്ടരും ഇവിടെ നേടിയത്.

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.