കള്ളപ്പണം വെളുപ്പിക്കല്‍ കേസ് 26 ന് സു്പ്രീംകോടതി പരിഗണിക്കുന്നുണ്ട് . 29 നാണ് തിരുവനന്തപുരത്ത് സോമനാഥ് അനുസ്മരണ പ്രഭാഷണം
ന്യൂദല്‍ഹി: പ്രമുഖ മാധ്യമ പ്രവര്ത്തകന് ഇ സോമനാഥിന്റെ ഒന്നാം അനുസ്മരണ പ്രഭാഷണത്തിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി റാണാ അയൂബ്. പണം തട്ടിപ്പ് മാത്രമല്ല ബോധപൂര്‍വം വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെ നിരവധി കേസുകള്‍ മാധ്യമ പ്രവര്‍ത്തക എന്ന് അവകാശപ്പെടുന്ന റാണയുടെ പേരിലുണ്ട്.
കോവിഡിനും പ്രളയദുരിതബാധിതര്‍ക്കും ഉള്ള ഫണ്ട് ദുരുപയോഗം ചെയ്തതിന് വഞ്ചനാ കുറ്റത്തിനും ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദു യുവാക്കള്‍ മുസ്ലിം വൃദ്ധനെ ആക്രമിച്ചുവെന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച കുറ്റത്തിനും അവര്‍ക്കെതിരെ കേസെടുത്തിരുന്നു.നബി വിരുദ്ധ പ്രസ്ഥാവന നടത്തി എന്നു പറഞ്ഞ് നൂപുര്‍ ശര്‍മ്മയെ ഇസ്ലാമിസ്റ്റുകളെ വേട്ടയ്ക്കിട്ടു കൊടുത്തതിന് പിന്നില്‍ ആസൂത്രിതനീക്കം ഉണ്ടെന്നും തുടക്കമിട്ടത് റാണാ അയൂബാണെന്നും ആരോപണം ഉണ്ടായിരുന്നു.തെഹല്‍ക്ക മുന്‍ എഡിറ്ററായ റാണാ അയൂബ് ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട തയ്യാറാക്കിയ റിപ്പോര്‍ട്ട് നിലവാരം ഇല്ലന്ന് പറഞ്ഞ് ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പ്രസി്ദ്ധീകരിക്കാഞ്ഞതില് പ്രതിഷേധിച്ചാണ് തെഹല്‍ക്ക വിട്ടത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് 26 ന് സു്പ്രീംകോടതി പരിഗണിക്കുന്നുണ്ട്. 29 നാണ് തിരുവനന്തപുരത്ത് സോമനാഥ് അനുസ്മരണ പ്രഭാഷണം. പന്ന്യന്‍ രവീന്ദ്രന് ചെയര്മാന് ആയ സോമനാഥ് ഫെര്റ്റേണറ്റിയും മീഡിയ അക്കാദമിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ക്രൗഡ് ഫണ്ടിംഗ് വെബ്സൈറ്റായ കെറ്റോ.കോം വഴി സഹായമഭ്യര്‍ത്ഥിച്ച ശേഷം പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്തു എന്ന കേസില്‍ റാണാ അയൂബില്‍നിന്നും ഇഡി 1.77 കോടി രൂപ കണ്ടുകെട്ടിയിരുന്നു..
കെറ്റോ.കോം എന്ന ധനസമാഹരണ വെബ്സൈറ്റ് വഴി ലഭിച്ച ഫണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് കേസ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതി വഴി റാണാ അയൂബ് സംഭാവന നല്‍കിയവരെ വഞ്ചിച്ചു. 'റാണാ അയൂബ് കെറ്റോ.കോം വഴി 2,69,44,680 രൂപ പിരിച്ചെടുത്തു. ഈ തുക അവരുടെ പിതാവിന്റെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതില്‍ 72,01,786 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി. പിതാവ് മൊഹമ്മദ് അയൂബ് വക്വുയ്ഫിന്റെ അക്കൗണ്ടിലേക്ക് 1,60,27,822 രൂപയും സഹോദരി ഇഫത് ഷെയ്ഖിന്റെ അക്കൗണ്ടിലേക്ക് 37,15,072 രൂപയും മാറ്റിയിരുന്നു. സഹോദരിയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയ പണം പിന്നീട് റാണാ അയൂബ് സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴി്ച്ചു,' ഇഡി രേഖകള്‍ പറയുന്നു.
റാണാ അയൂബ് 31,16,770 രൂപയുടെ ചെലവാണ് രേഖകള്‍ സഹിതം കാണിച്ചത്. എന്നാല്‍ ഇത് പരിശോധിച്ചപ്പോള്‍ ശരിക്കും ചെലവായ തുക 17,66,970 മാത്രമാണെന്നും കണ്ടെത്തി.
'ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ചില സംഘടനകളുടെ പേരില്‍ ചെലവ് ചെയ്തതായി കാണിച്ച് റാണാ അയൂബ് ഏതാനും വ്യാജബില്ലുകളും ഹാജരിക്കിയിരുന്നു. സ്വകാര്യാവശ്യത്തിന് വിമാനത്തില്‍ യാത്ര ചെയ്തത് ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ചെലവാക്കിയ തുകയായി എഴുതിത്തള്ളിയിരുന്നു. ' ഇഡി രേഖകള്‍ പറയുന്നു.
കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിപ്രകാരമാണ് പണം കണ്ടെത്തിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ 50 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയതായും കണ്ടെത്തി. 'അന്വേഷണത്തില്‍ ഇവരില്‍ നിന്നും 1,77,27,704 രൂപ കണ്ടെടുക്കേണ്ടതായും 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപലിശ ഈടാക്കേണ്ടതായും കണ്ടെത്തി.
ഫണ്ട് ദുരുപയോഗം മാത്രമല്ല, സ്വകാര്യ ആവശ്യത്തിന് ചെലവഴിക്കാന്‍ മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റുകയും ചെയ്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ റാണാ അയൂബ് പൊതു ഫണ്ട് തട്ടിയതായി കേസ് നല്‍കിയത്. ഇതേ തുടര്‍ന്ന് ഇന്ദിരാപുരം പൊലീസ് സ്റ്റേഷനില്‍ 2021 സപ്തംബര്‍ ഏഴിന് റാണാ അയൂബിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 403,406,418,420 എന്നീ വകുപ്പുകളും ഐടി നിയമത്തിലെ 66 ഡി വകുപ്പും പ്രകാരമാണ് കേസ്. തുടര്‍ന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തു. കുറ്റകൃത്യത്തില്‍ നിന്നും പിരിച്ചെടുത്ത തുകയായി 1.77 കോടി രൂപ കണക്കാക്കിയാണ് ഇഡി പിടിച്ചെടുത്തത്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി