×
login
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഘം ചെയ്ത കേസ്: നാലുപേരെ ഇന്ന് പോക്‌സോ കോടതിയില്‍ ഹാജരാക്കും

പെണ്‍കുട്ടിയെ സംശയകരമായ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയോരത്ത് കാണുകയും നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും കാരണം പീഡനമാണെന്നും വെളിപ്പെടുത്തിയത്.

കുറ്റ്യാടി(കോഴിക്കോട്): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടബലാത്സംഘം ചെയ്ത കേസില്‍ അറസ്റ്റിലായ നാലുപേരെ ഇന്ന് കോഴിക്കോട് പോക്‌സോ കോടതിയില്‍  ഹാജരാക്കും. കുടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് നടന്ന സംഭവത്തില്‍ അടുക്കത്ത്പാറ ചാലില്‍ ഷിബു(34), ആക്കല്‍ പാലോളി അക്ഷയ് (22), മൊയിലോത്തറ തെക്കെ പറമ്പത്ത് സായുജ് (24), മൊയിലോത്തറ തമഞ്ഞിമ്മല്‍ രാഹുല്‍ (22) എന്നിവരെയാണ് നാദാപുരം എഎസ്പി നിധിന്‍ രാജ് ഇന്നലെ അറസ്റ്റ് ചെയ്തത്.  

രണ്ടാഴ്ച മുമ്പാണ് പ്രതി സായുജ് പ്രണയം നടിച്ച്  പെണ്‍കുട്ടിയെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം മറ്റുള്ളവരെയും വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കേസ്.  

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സംശയകരമായ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയോരത്ത് കാണുകയും നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും കാരണം പീഡനമാണെന്നും വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൊട്ടില്‍പാലം പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുകയായിരുന്നു.  

നാദാപുരം എഎസ്പി യുടെ നേതൃത്വത്തില്‍ എസ്‌ഐ ജയന്‍, എഎസ്‌ഐ അനില്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.  

 

 

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.