മലപ്പുറം: പിഞ്ചുകുഞ്ഞിന് മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പത്തപ്പിരിയം സ്വദേശി ഇല്യാസ് (40) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. വീടിനു സമീപം സൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇയാള്‍ പിടിയിലായത്.
കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. പുറത്തു പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി വ്യക്തമാക്കി. പീഡനത്തില്‍ ഭയന്നു വീട്ടിലേക്ക് മടങ്ങവെ സൈക്കിളില്‍ നിന്ന് വീണ് പെണ്‍കുട്ടിക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് സംഭവം കുട്ടി മാതാവിനെ അറിയിക്കുകയും യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: