×
login
വ്ളോഗര്‍ എന്നത് റാഷിദയ്ക്ക് തട്ടിപ്പിനുള്ള മറ; മഹീന്ദ്രയുടെ പുതുപുത്തന്‍ കാര്‍ വാങ്ങിയത് വൃദ്ധനെ തേന്‍കെണിയില്‍ കുടുക്കി പണം‍ കൊണ്ട്

28 കാരി റാഷിദ താനൂര്‍ സ്വദേശിയായ പ്രമുഖ വ്യാപാരിയായ 68 കാരനായ വൃദ്ധനെ തേന്‍കെണിയില്‍ കുടുക്കിയത് ഫേസ്ബുക്ക് വഴി. ആദ്യം റാഷിദയാണ് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് പിന്നീട് ചാറ്റിംഗ് പതിവായിരുന്നു. ട്രാവല്‍ വ്ളോഗറാണെന്ന് പറഞ്ഞാണ് റാഷിദ ഇയാളുമായി അടുപ്പം തുടങ്ങിയത്.

കൊച്ചി: 28 കാരി താനൂര്‍ സ്വദേശിയായ റാഷിദ കല്‍പകഞ്ചേരി സ്വദേശിയായസ്വദേശിയായ പ്രമുഖ വ്യാപാരിയായ 68 കാരനായ വൃദ്ധനെ തേന്‍കെണിയില്‍ കുടുക്കിയത് ഫേസ്ബുക്ക് വഴി. ആദ്യം റാഷിദയാണ് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് പിന്നീട് ചാറ്റിംഗ് പതിവായിരുന്നു. ട്രാവല്‍ വ്ളോഗറാണെന്ന് പറഞ്ഞാണ് റാഷിദ ഇയാളുമായി അടുപ്പം തുടങ്ങിയത്.

സാമ്പത്തികമായി മോശം നിലയില്‍ ജീവിച്ചിരുന്ന റാഷിദയും ഭര്‍ത്താവ് നിഷാദും നല്ല രീതിയില്‍ ജീവിക്കണമെന്ന അതിമോഹം കൊണ്ടാണ് വൃദ്ധനെ കരുവാക്കി 23 ലക്ഷം തട്ടിയത്. ഇവര്‍ മഹീന്ദ്രയുടെ പുതുപുത്തന്‍  കാര്‍ വാങ്ങിയത് തട്ടിയെടുത്ത പണം കൊണ്ടാണെന്ന് പൊലീസ് കരുതുന്നു. വൃദ്ധന്‍ ഒരു വര്‍ഷത്തിനിടയില്‍ പല തവണയായി 23 ലക്ഷം രൂപ നല്‍കിയത് റാഷിദയുടെ ബാങ്ക് അക്കൗണ്ട വഴി ആയതിനാല്‍ ഇത് പൊലീസിന് തട്ടിപ്പ് തെളിയിക്കുന്നതിനുള്ള തെളിവാകും.  

ആലുവയിലെ ഫ്ലാറ്റില്‍ വൃദ്ധനെ എത്തിച്ചാണ് പഞ്ചാരക്കെണിയില്‍ കുടുക്കിയത്. ഇതിന്‍റെ വീഡിയോകളും എടുത്തിരുന്നു. ഇത് വെച്ചാണ് ഭീഷണിപ്പെടുത്തി റാഷിദ പണം തട്ടിയത്. വൃദ്ധന്‍ പരാതിപ്പെട്ടതോടെ കുടുങ്ങുമെന്ന് ഉറപ്പായ ഇവര്‍ വേഗം ആലുവയില്‍ നിന്നും തൃശൂരിലേക്ക് താമസം മാറ്റി.  


മലയ് മല്ലൂസ് എന്ന പേരിലാണ് റാഷിദ വ്ളോഗുകള്‍ ചെയ്തിരുന്നു. എന്നാല്‍ ഇത് സാമ്പത്തികമായി വിജയമൊന്നും ആയിരുന്നില്ല. വീഡിയോകള്‍ക്കെല്ലാം 23,000  വ്യൂസ് വരെയേ കിട്ടിയിരുന്നുള്ളൂ. ഇന്‍സ്റ്റഗ്രാമിലും ഫേസ് ബുക്കിലും റാഷിദ ആക്ടീവായിരുന്നു. ആദ്യം ഫുഡ് വ്ളോഗറായാണ് തുടങ്ങിയതെങ്കിലും പിന്നീട് ട്രാവല്‍ വ്ളോഗറായി. വൃദ്ധനില്‍ നിന്നും പണം തട്ടിയതിന് ശേഷം വാങ്ങിയ മഹീന്ദ്രയുടെ പുതുപുത്തന്‍  കാറില്‍ റാഷിദയും ഭര്‍ത്താവും മണാലിയിലും ലഡാക്കിലും  പോയി വ്ളോഗ് ചെയ്തിരുന്നു.  

പലപ്പോഴായി ചെറിയ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് റാഷിദ പ്രമുഖ വ്യാപാരിയായ വൃദ്ധനുമായി അടുക്കുന്നത്. പിന്നീട് തുടര്‍ച്ചയായി പണം ആവശ്യപ്പെടാന്‍ തുടങ്ങി. അതിനിടയിലാണ് ഒരു ദിവസം ആലുവയിലെ ഫ്ളാറ്റില്‍ വൃദ്ധനെ എത്തിച്ചത്. തന്‍റെ ഭര്‍ത്താവ് പ്രശ്നക്കാരനല്ലെന്നു പറഞ്ഞാണ് വൃദ്ധനെ അതിരുവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചത്. ഒളിപ്പിച്ചു വെച്ച ക്യാമറയില്‍ ഭര്‍ത്താവ് നിഷാദുമൊന്നിച്ച ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.  

പ്രമുഖ വ്യാപാരിയുടെ കുടുംബം പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് കാരണം അന്വേഷിച്ചു തുടങ്ങിയത്. അതോടെയാണ് അവര്‍ കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ റാഷിദയുടെ ഭര്‍ത്താവ് നാലകത്ത് നിഷാദ് തിരൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.  

മാതാവ് ജയിലിലായാല്‍ ആറുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ കഷ്ടപ്പെടുമെന്ന വാദത്തിലാണ് പരപ്പനങ്ങാടി കോടതി റാഷിദയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.  

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.