×
login
മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ മൂക്കും കവിളും എലി കരണ്ടു; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി.

ഒറ്റപ്പാലം : പട്ടാമ്പിയില്‍ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടതായി പരാതി. പാലക്കാട് പട്ടാമ്പിയിലെ സേവന ആശുപത്രിയില്‍ സൂക്ഷിച്ച ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം സ്വദേശിനി സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്.  

മൃതദേഹത്തിന്റെ മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരോട് വിശദീകരണം തേടിയെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.  

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.