×
login
തുടർച്ചയായി ആറാംദിവസവും സംസ്ഥാന‍ത്ത് റേഷന്‍ വിതരണം മുടങ്ങി; ഇ-പോസ് മെഷീന്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ അതിദരിദ്ര വിഭാഗങ്ങള്‍ പട്ടിണിയിലാകും

ബിപിഎല്‍, എഎവൈ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന സ്‌പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്കു പൂര്‍ണമായി മുടങ്ങി. പകരം വിതരണ സംവിധാനവും ഒരുക്കിയിട്ടില്ല.

തിരുവനന്തപുരം: ഇ-പോസ് മെഷീനുകളുടെ സെർവർ പണിമുടക്കിയതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. ഇത് ആ റാം ദിവസമാണ് യന്ത്രതകരാർ മൂലം റേഷൻ വിതരണം മുടങ്ങിയതിനെത്തുടർന്ന് ജനം വലയുന്നത്. ഈ മാസത്തെ വിതരണത്തിനുള്ള സ്റ്റോക്ക് എത്തിയതറിഞ്ഞ് നിരവധി പേരാണ് ഇന്നും റേഷൻ കടകളിലെത്തിയത്.  

ബിപിഎല്‍, എഎവൈ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന സ്‌പെഷല്‍ അരി വിതരണം സംസ്ഥാനമൊട്ടുക്കു പൂര്‍ണമായി മുടങ്ങി. പകരം വിതരണ സംവിധാനവും ഒരുക്കിയിട്ടില്ല. ഇ-പോസ് മെഷീന്‍ തകരാര്‍ ഇനിയും പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ അതിദരിദ്ര വിഭാഗങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തകരാറിലായ ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കള്‍ ആരോപിച്ചു.

മെഷിനിൽ നിന്നും ആപ്ലിക്കേഷൻ നോട്ട് വർക്കിങ് എന്ന മറുപടിയാണ് ലഭിക്കുന്നത്. വിരൽ പതിപ്പിക്കുമ്പോൾ ഏ റെ നേരം യന്ത്രം ഹാങ്ങായി നിൽക്കുകയും പിന്നീട് ക്ലോസ് ആയിപ്പോവുകയുമാണ്. ബയോ മെട്രിക് വിവരം തിരിച്ചറിഞ്ഞാലും ബില്ല് ലഭിക്കാത്ത പ്രശ്നവും ചില കടകളിൽ നേരിട്ടു.

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.