×
login
ലഹരി പാര്‍ട്ടി: എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ അന്വേഷണം

തിരുവന്തപുരം: കേരളത്തില്‍ നടക്കുന്ന ലഹരിപാര്‍ട്ടികളെക്കുറിച്ച് വിപുലമായ അന്വേഷണവുമായി എക്‌സൈസ് വകുപ്പ്. കഴിഞ്ഞ ദിവസം പൂവാര്‍ റിസോട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു.

തിരുവന്തപുരം: കേരളത്തില്‍ നടക്കുന്ന ലഹരിപാര്‍ട്ടികളെക്കുറിച്ച് വിപുലമായ അന്വേഷണവുമായി എക്‌സൈസ്  വകുപ്പ്. കഴിഞ്ഞ ദിവസം പൂവാര്‍ റിസോട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. ഇതിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘം ഇന്ന് ചാര്‍ജ്ജെടുക്കും.

തിരുവനന്തപുരം എക്‌സൈസ് കമ്മീഷ്ണര്‍ എസ്. വിനോദിനാണ് അന്വേഷണ ചുമതല. പൂവാര്‍ ലഹരി പാര്‍ട്ടിയുടെ മുഖ്യസംഘാടകര്‍ ആയിരുന്ന അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരെ  കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇവരില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കും എന്നാണ് പ്രതീക്ഷ .ഇതിനായി ഇവരുടെ ഫോണ്‍ കോളുകള്‍  പരിശോധിക്കും. ഇവര്‍ ബന്ധപ്പെട്ടിരിക്കുന്ന ലഹരി മാഫിയാകളെക്കുറിച്ചും അന്വേഷണം നടത്തും.


നിര്‍വാണ എന്ന കൂട്ടായ്മയില്‍ അംഗങ്ങളാണ് പ്രതികള്‍. ഇവര്‍ക്ക് അന്യസംസഥാനത്തെ ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടോ എന്നും അന്വേഷണം ഉണ്ടാകും. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ സംഘം കോടിതിയെ ഉടന്‍ സമീപിക്കും. ഇവരില്‍ നിന്ന് കൂടുതല്‍ പ്രതികളിലേക്ക് എത്താന്‍ സാധിക്കും എന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രതീക്ഷ. കേരളത്തിന് പുറത്തേക്കും അന്വേഷണം ഉണ്ടാകും. 

മണാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഇവരുമായി ബന്ധമുളളതായി സംശയിക്കുന്നുണ്ട്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ലഹരി വസ്തുക്കള്‍ വിപുലമായ അന്വേഷണത്തിന് പര്യാപ്തം അല്ല. എന്നാല്‍ വന്‍ റാക്കറ്റുകള്‍ ഇതിന് പിന്നില്‍ ഉണ്ടെന്ന് പോലീസ് വിശ്വസിക്കുന്നു. അതിനാല്‍ എക്‌സൈസ്അസി.കമ്മീഷ്ണറുടെ നേതൃത്വതത്തില്‍ അന്വേഷണം നടക്കുക.ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 20 ഓളം പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.ഇവരെ വീണ്ടും വിളിച്ച് ചോദ്യം ചെയ്യും.

 

  comment

  LATEST NEWS


  ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.