×
login
തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് ‍നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍

ഉത്സവ സീസണുകളില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നത് അടക്കം തൊഴിലാളികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ - ഒമാന്‍ ബന്ധം സുദൃഢമായി തുടരുന്നതിന് തൊഴിലാളി സമൂഹം നല്‍കുന്ന സംഭാവനകള്‍ വലുതാണ്.

മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യന്‍ തൊഴിലാളികളെ ക്യാംപില്‍ എത്തി സന്ദര്‍ശിച്ച് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ദ്വിദിനസന്ദര്‍ശന ഭാഗമായി ഒമാനിലെത്തിയ മന്ത്രി അല്‍ നബ സര്‍വീസസിലെ ഇന്ത്യന്‍ തൊഴിലാളി സമൂഹത്തോടാണ്  സംവദിച്ചത്.

ഉത്സവ സീസണുകളില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നത് അടക്കം തൊഴിലാളികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ - ഒമാന്‍ ബന്ധം സുദൃഢമായി തുടരുന്നതിന് തൊഴിലാളി സമൂഹം നല്‍കുന്ന സംഭാവനകള്‍ വലുതാണ്.  പ്രവാസി ക്ഷേമത്തിനും സന്തോഷത്തിനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഥമ പരിഗണന നല്‍കുന്നതെന്നും അതിനായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.  മലയാളി തൊഴിലാളികളും സംഘത്തില്‍ ഉണ്ടായിരുന്നു.


ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍  ധാരണയില് എത്തിയതായി കേന്ദ്രമന്ത്രി പ്രതികരിച്ചു. ആശയ വിനിമയ രംഗത്ത് ഉണര്‍വേകും പുതിയ ധാരണയെന്നും മന്ത്രി പ്രതികരിച്ചു. ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദ്ര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസൈദിയുമായും മറ്റ് ഉയര്‍ന്ന വ്യക്തിത്വങ്ങളുമായും പരസ്പരതാല്‍പ്പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കേന്ദ്രസഹമന്ത്രി ചര്‍ച്ചനടത്തും.

ഇന്ത്യ - ഒമാന്‍ ഉഭയകക്ഷിബന്ധം സമഗ്രമായി അവലോകനം ചെയ്യുന്നതിനും കൂടുതല്‍ ശക്തമാക്കുന്നതിനുമാണ്വി ദേശകാര്യസഹമന്ത്രിയുടെ ദ്വിദിന സന്ദര്‍ശനം.

 

  comment

  LATEST NEWS


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.