login
'പരിശുദ്ധ പ്രണയകഥ' തള്ളി റഹ്‌മാന്റെ മാതാപിതാക്കള്‍; സജിതയെ ഒളിപ്പിച്ചത് മറ്റ് എവിടെയോ; പത്തുവര്‍ഷം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചിട്ടില്ല

സജിത പുറത്തിറങ്ങാന്‍ സ്ഥിരമായി ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികള്‍ മൂന്നു മാസം മുമ്പാണ് മുറിച്ചുമാറ്റിയതെന്ന് റഹ്‌മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ വാര്‍ത്താചാനലിനോട് പ്രതികരിച്ചു.

പാലക്കാട്: യുവതിയെ പത്തുവര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദവും ചാനലുകളുടെ പരിശുദ്ധ പ്രണയകഥയും തള്ളി രക്ഷിതാക്കള്‍. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചത്.  

സജിത പുറത്തിറങ്ങാന്‍ സ്ഥിരമായി ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികള്‍ മൂന്നു മാസം മുമ്പാണ് മുറിച്ചുമാറ്റിയതെന്ന് റഹ്‌മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ വാര്‍ത്താചാനലിനോട് പ്രതികരിച്ചു.  'പാതി ചുമരുള്ള മുറിയിലാണ് റഹ്‌മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു. റഹ്‌മാന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മൂന്നു വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്‌മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്‌മാന്‍ പറഞ്ഞത്'-പിതാവ് മുഹമ്മദ് കരീം പറഞ്ഞു.

അതേസമയം, റഹ്‌മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. സജിതയുടെ മാതാപിതാക്കള്‍ നേരത്തെ ഇരുവരെയും സന്ദര്‍ശിച്ചിരുന്നു. പത്തു വര്‍ഷം കാണാതായ മകളെ കണ്ടതിലുള്ള സന്തോഷമായിരുന്നു അവര്‍ പങ്കുവച്ചത്.

 

  comment

  LATEST NEWS


  ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


  സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.