×
login
നാമജപം ആഭാസം; ശബരിമല‍യില്‍ ഞങ്ങള്‍ കയറും; കോടതിവിധിയെ അന്നു രേഖ ചാനലില്‍ വളച്ചൊടിച്ചു; ഇന്നു സുപ്രീംകോടതി‍ പിടിച്ച് പുറത്താക്കി; കാലത്തിന്റെ കാവ്യനീതി

ശബരിമല എല്ലാ മതവിഭാഗങ്ങള്‍ക്കുമുള്ളതാണെന്നും 2018ലെ മണ്ഡലകാലം തീരുന്നതിന് മുമ്പ് തന്നെ ശബരിമലയില്‍ കേരളത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ കയറിയിരിക്കുമെന്നും ഇവര്‍ വെല്ലുവിളിച്ചിരുന്നു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് പരിപാടിയില്‍ ഇവര്‍ വെല്ലുവിളി നടത്തിയത്. നാമജപവും കുലസ്ത്രീകളെ വഴിയില്‍ ഇറക്കുകയൊക്കെ ചെയ്യുമായിരിക്കും. പക്ഷെ യുവതികള്‍ ശബരിമലയില്‍ കയറും.

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിലെ വിധിയെ വളച്ചൊടിച്ച് ചാനലുകളില്‍ ചര്‍ച്ച നടത്തിയ വ്യക്തിക്ക് അവസാനം തിരിച്ചടിയായതും സുപ്രീംകോടതിയുടെ വിധി. കാലം കാത്തുവെച്ച കാവ്യനീതി പോലെയാണ് സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖാ രാജിന്റെ അനധികൃത നിയമനം റദ്ദാക്കിയത്. ശബരിമല യുവതി പ്രവേശനത്തോട് അനുബന്ധിച്ച് അമ്മമാര്‍ നടത്തിയ നാമജപത്തെ ആഭാസമെന്നാണ് രേഖരാജ്  ചാനലുകളില്‍ അന്ന് വിശേഷിപ്പിച്ചത്.  

ശബരിമല എല്ലാ മതവിഭാഗങ്ങള്‍ക്കുമുള്ളതാണെന്നും 2018ലെ മണ്ഡലകാലം തീരുന്നതിന് മുമ്പ് തന്നെ ശബരിമലയില്‍ കേരളത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ കയറിയിരിക്കുമെന്നും ഇവര്‍ വെല്ലുവിളിച്ചിരുന്നു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയന്റ് പരിപാടിയില്‍ ഇവര്‍ വെല്ലുവിളി നടത്തിയത്.  നാമജപവും കുലസ്ത്രീകളെ വഴിയില്‍ ഇറക്കുകയൊക്കെ ചെയ്യുമായിരിക്കും. പക്ഷെ യുവതികള്‍ ശബരിമലയില്‍ കയറും.  

ഈ മണ്ഡലകാലത്തിന് മുമ്പ് കേരളത്തിലെ സ്ത്രീകളുടെ മുന്‍കൈയില്‍ മറ്റു ജനാധിപത്യ വിശ്വാസികളോടും സാമുദായികപ്രവര്‍ത്തകരോടും ചേര്‍ന്ന് കൊണ്ട് ഞങ്ങള്‍ ശബരിമല ചവിട്ടിയിരിക്കും. കേരളത്തിലെ ഏതെങ്കിലും ഹിന്ദുത്വ ശക്തികള്‍ക്ക് എതിര്‍ക്കാന്‍ കഴിയുമെങ്കില്‍ എതിര്‍ക്കട്ടെയെന്നും ഇവര്‍ ചാനലിലൂടെ വെല്ലുവിളിച്ചിരുന്നു.  


ശബരിമല വിജയത്തില്‍ ഹൈന്ദവരെ ജാതിയമായി വിഘടിപ്പിക്കാനാണ് ഇവര്‍ അടക്കമുള്ളവര്‍ ശ്രമിച്ചത്. ഇവരുടെ ശ്രമങ്ങള്‍ എല്ലാം ഭക്തര്‍ തടഞ്ഞിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ അനധികൃതമാണ് എംജി യൂണിവേഴ്‌സിറ്റിയില്‍ നിയമനം നേടിയത്. ഈ തിരുകികയറ്റലിനെയാണ് ഇന്ന്  രൂക്ഷമായി സുപ്രീംകോടതി വിമര്‍ശിച്ചത്. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള  രേഖാരാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എംജി സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.  

റാങ്ക് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള നിഷ വേലപ്പന്‍നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിധി ഉണ്ടായത് . ഇന്റര്‍വ്യൂവിന് മാര്‍ക്ക് നല്‍കിയ മാനദണ്ഡങ്ങള്‍ നിയമാനുസൃതമല്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.  

വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംജി സര്‍വകലാശാലയും രേഖാരാജും സുപ്രീംകോടതിയെ സമീപിച്ചത്.  രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായര്‍ ഉന്നയിച്ച പരാതി കൃത്യമാണെന്ന് സുപ്രീംകോടതി ശിവെച്ചു.  പിഎച്ച്ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ലെന്നും, റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിന് നല്‍കിയെന്നും നിഷ വെളിപ്പെടുത്തിയിരുന്നു.  

രേഖാ രാജിനും നിഷ വേലപ്പന്‍ നായര്‍ക്കും പിഎച്ച്ഡി ഉണ്ടായിട്ടും ഒരാള്‍ക്ക് മാത്രം എന്തുകൊണ്ട് നിയമനത്തിന് പിഎച്ച്ഡി യുടെ മാര്‍ക്ക് കണക്കാക്കിയെന്ന് സുപ്രീം കോടതി ആരാഞ്ഞു. നെറ്റ് ആണ് അടിസ്ഥാന യോഗ്യതയെന്നും നെറ്റ് ഇല്ലാത്തതിനാലാണ് നിഷ വേലപ്പന്‍ നായര്‍ക്ക് പിഎച്ച്ഡിയുടെ മാര്‍ക്ക് കണക്കാക്കാത്തതെന്നും സര്‍വകലാശാലയുടെ അഭിഭാഷക സാക്ഷി കക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയാണ് രേഖയുടെ നിയമനം തടഞ്ഞത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.