×
login
വ്യാജപ്രചാരണത്തിന് മറുപടി നല്‍കി ഒ.രാജഗോപാലിന്റെ നേമം‍ വികസന രേഖ; സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങൾ

മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ ആ വികസനസ്പന്ദനം അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞു. റോഡ്, ഗതാഗതം, പൊതു ജനാരോഗ്യം, വൈദ്യുതി, കുടിവെള്ളം, പൊതുവിദ്യാഭ്യാസം, നദീസംരക്ഷണം, പൊതുശൗചാലയം, ചേരിനിര്‍മ്മാര്‍ജ്ജനവും ഭവനനിര്‍മ്മാണവും തുടങ്ങി എല്ലാ മേഖലകളിലും മണ്ഡലം അഭൂതപൂര്‍വ്വമായ വികസനത്തിന്റെ പാതയിലായി.

തിരുവനന്തപുരം:  നേമത്ത് ബിജെപി എംഎല്‍എയുടെ കാലത്ത് വികസനം ഒന്നും നടന്നില്ല എന്ന ഇടതു-വലതു മുന്നണികളുടെ വ്യാജപ്രചരണത്തിനെതിരെ പദ്ധതികളുടെ പട്ടികയും കണക്കും നിരത്തി ഒ രാജഗോപാലിന്റെ മറുപടി.സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടന്നത് എന്ന് തെളിയിക്കുന്ന വികസന രേഖ പുറത്തിറക്കി.

മണ്ഡലത്തിലെ 21 നഗരസഭാ വാര്‍ഡുകളും നടപ്പാക്കിയ വികസന കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്

റോഡ്, ഗതാഗതം, പൊതു ജനാരോഗ്യം, വൈദ്യുതി, കുടിവെള്ളം, പൊതുവിദ്യാഭ്യാസം, നദീസംരക്ഷണം, പൊതുശൗചാലയം, ചേരിനിര്‍മ്മാര്‍ജ്ജനവും ഭവനനിര്‍മ്മാണവും തുടങ്ങി എല്ലാ മേഖലകളിലും മണ്ഡലം അഭൂതപൂര്‍വ്വമായ വികസനത്തിന്റെ പാതയിലായിരുന്നു വെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കേന്ദ്ര -സംസ്ഥാന പദ്ധതികളില്‍ പെടുത്തി 404.44 കോടിയുടെ നേരിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നത്.  

റോഡ്, റോഡ് സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മ്മാണവും നവീകരണവുമായി 36 പദ്ധതികള്‍ നടപ്പിലാക്കി. 34 കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്തു.തോട്,ഓട,കലുങ്ക്,കുളം,നദി ,സംരക്ഷണ ഭിത്തി എന്നിവയുടെ 28 നിര്‍മ്മാണ ജോലികളാണ് നടപ്പിലാക്കിയത്. വൈദ്യുതീകരണ പദ്ധതികള്‍ (4), ഹൈമാസ്റ്റ് ലൈറ്റുകള്‍ (32), മിനിമാസ്റ്റ് ലൈറ്റുകള്‍ (25), ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ (27), വാഹനങ്ങള്‍ (10) എന്നിങ്ങനെ 212 പദ്ധതികളിലായാണ് 404.44 കോടി ചെലവിട്ടത്.

മണ്ഡലത്തിന്റെ മുക്കിലും മൂലയിലും  വികസനസ്പന്ദനം അനുഭവവേദ്യമാക്കാന്‍ രാജഗോപാലിനു കഴിഞ്ഞു


നേമം വികസനരേഖ  ഒ രാജഗോപാല്‍  സ്ഥാനാര്‍ത്ഥി  കുമ്മനം രാജശേഖരന് കോപ്പി നല്‍കി പ്രകാശനം ചെയ്തു.

ഭാരതീയജനതാ പാര്‍ട്ടിയുടെ എംഎല്‍എ എന്ന ഒറ്റകാരണത്താല്‍ രാഷ്ട്രീയ പ്രേരിതമായും ദുഷ്ടലാക്കോടെയും സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥതലത്തിലും ഉണ്ടായിട്ടുള്ള ശക്തമായ തടസ്സവാദങ്ങളേയും വൈതരണികളേയും ക്ഷമയോടും ഇച്ഛാശക്തിയോടും തരണം ചെയ്തുകൊണ്ടാണ്  വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍  സാധിച്ചതെന്ന് രാജഗോപാല്‍ പറഞ്ഞു.

വികസന രേഖ വോട്ടര്‍മാരില്‍ എത്തുന്നതോടെ ഇരുമുന്നണികലുടേയും ഒരു നുണപ്രചരണംകൂടി തകര്‍ന്നു വീഴുമെന്ന് കുമ്മനം പറഞ്ഞു. വിജയന്‍ തോമസ് അധ്യക്ഷനായിരുന്നു.

ബിജെപി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്‍, ബിജെപി മേഖലാ പ്രസിഡന്റ് എം.ആര്‍.ഗോപന്‍,ജില്ലാ വൈസ്് പ്രസിഡന്റുമാരായ  കരമന അജിത്,ആര്‍.സി.ബീന നേമം നിയോജക മണ്്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി, , എഐഡിഎംകെ  സംസ്ഥാന പ്രസിഡന്റ് എം.എസ്.മണി, ബിഡിജെഎസ് ജില്ലാ സെക്രട്ടറി മനോഹരന്‍, മണ്ഡലം വൈസ് പ്രസിഡന്റ് അമ്പരീശന്‍, കാമരാജ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.സുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു

https://anyflip.com/qqwrt/jfnk/#.YFlgNWSnNdQ.whatsapp

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.