×
login
ആറു കിലോമീറ്റര്‍ നടന്നെത്തി മഞ്ഞുംമഴയും കൊണ്ട് വഴിവക്കിലിരുന്ന് പഠനം; വിദ്യാര്‍ത്ഥികളുടെ ദുരിതം അവസാനിപ്പിച്ച് റിലയന്‍സ്; രാജമലയില്‍ ടവര്‍ സ്ഥാപിക്കും

ഇരവികുളം ദേശീയോദ്ധ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് പ്രതിസന്ധികളെ അതിജീവിച്ചും പഠിക്കുന്നത്. രാജമല എസ്റ്റേറ്റ് മേഖലയില്‍ ഒരു മൊബൈല്‍ കമ്പനിയുടേയും സിഗ്നല്‍ ലഭിക്കുന്നില്ല. ഏറെ ബുദ്ധിമുട്ടി ഫോണ്‍ വാങ്ങിയെങ്കിലും ഇത് കാഴ്ച വസ്തുവായതോടെ കുട്ടികള്‍ റേഞ്ച് തേടി ഇറങ്ങുകയായിരുന്നു.

മൂന്നാര്‍: ഓണ്‍ലൈന്‍ പഠനത്തിനായി ദിവസവും ആറ് കിലോ മീറ്റര്‍ നടന്നെത്തി മഞ്ഞും മഴയും സഹിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിക്കായി മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളെ തുടര്‍ന്നാണ് ഒരിടവേളക്ക് ശേഷം വിഷയം വീണ്ടും ചര്‍ച്ചയായത്. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജിയോ കമ്പനി അധികൃതര്‍ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു.  

ഇരവികുളം ദേശീയോദ്ധ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് പ്രതിസന്ധികളെ അതിജീവിച്ചും പഠിക്കുന്നത്. രാജമല എസ്റ്റേറ്റ് മേഖലയില്‍ ഒരു മൊബൈല്‍ കമ്പനിയുടേയും സിഗ്നല്‍ ലഭിക്കുന്നില്ല. ഏറെ ബുദ്ധിമുട്ടി ഫോണ്‍ വാങ്ങിയെങ്കിലും ഇത് കാഴ്ച വസ്തുവായതോടെ കുട്ടികള്‍ റേഞ്ച് തേടി ഇറങ്ങുകയായിരുന്നു.


ഈ യാത്ര അവസാനിച്ചത് ഇരവികുളം ദേശീയോദ്ധ്യാനത്തിന് സമീപത്തെ ഒരു പാറയുടെ സമീപവും. മഴയും കോടമഞ്ഞും ശക്തമായ തണുപ്പും സഹിച്ച് കുടചൂടിയിരുന്നാണ് ദിവസവും പഠനം. രാജമലയിലാണ് രാജ്യത്തെ തന്നെ നടുക്കിയ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നത്. 70 പേരാണ് അപകടത്തില്‍ മരിച്ചത്. വൈദ്യുതിയില്ലാത്തതും മൊബൈല്‍ ടവര്‍ പണി മുടക്കിയതും മൂലം ഈ വിവരം പുറത്തറിയാന്‍ വൈകിയതടക്കം അന്ന് വലിയ ചര്‍ച്ചയായിരുന്നു. അന്ന് ഇവിടെ എത്തി പഠനം നടത്തിയിരുന്ന വിദ്യാര്‍ത്ഥിനികളിരൊളായ നിശാന്തിനിയും മരണത്തിന് കീഴടങ്ങിയിരുന്നു. പിന്നാലെ മൊബൈല്‍ നെറ്റ് വര്‍ക്ക് വേണമെന്ന ആവശ്യം ശക്തമായെങ്കിലും നടപടിയുണ്ടായില്ല.

അന്ന് മൂന്ന് പേരായിരുന്നു എത്തിയിരുന്നതെങ്കില്‍ ഇന്ന് ആണ്‍കുട്ടികളടക്കം ആറ് കുട്ടികള്‍ പതിവായി വരുന്നുണ്ട്. വിഷയം വാര്‍ത്തയായതോടെയാണ് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഇടപെടുന്നത്. ജൂണ്‍ അഞ്ചാം തിയതി വരെ കെഡിഎച്ച്പി കമ്പനിക്ക് സമയം ചോദിച്ചതായും ഇതിന് ശേഷം നടപടി ടവര്‍ സ്ഥാപിക്കാന്‍ ഉണ്ടായില്ലെങ്കില്‍ ഉത്തരവിറക്കുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ഇതിന്റെ പ്രാഥമിക നടപടി എന്നോണം ജിയോ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. നിലവിലെ ബിഎസ്എന്‍എല്‍ ടവര്‍ ജിയോക്ക് കൂടി പകുത്ത നല്‍കുകയോ ഇല്ലെങ്കില്‍  രാജമലയുടെ മുകളില്‍ ടവര്‍ സ്ഥാപിക്കുവാനോ ആണ് നീക്കം.

  comment

  LATEST NEWS


  സാങ്കേതിക തകരാര്‍; ദല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം പാക്കിസ്ഥാനിലിറക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍


  എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.