×
login
രണ്‍ജീത് വധം; ഒരുമാസമാകുമ്പോഴും പ്രധാന പ്രതികളെ പിടിക്കാതെ പോലീസ്‍; വ്യാജ സിം എടുത്തുനല്‍കിയ എസ്ഡിപിഐ വാര്‍ഡ് മെംബറും രക്ഷപ്പെട്ടു

പന്ത്രണ്ട് പേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൊലയാളി സംഘത്തിലുള്ളത്. ഇതില്‍ എട്ടു പേരാണ് പിടിയിലായത്.

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.  രണ്‍ജീത് ശ്രീനിവാസനെ (45) പോപ്പുലര്‍ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയിട്ട് ഒരു മാസമാകുമ്പോഴും പ്രധാന പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മാസം 19ന് രാവിലെ 6.30നാണ് രണ്‍ജീത്തിനെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടേയും മകളുടെയും മുന്നിലായിരുന്നു ജിഹാദി ക്രൂരത.  

പന്ത്രണ്ട് പേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൊലയാളി സംഘത്തിലുള്ളത്. ഇതില്‍ എട്ടു പേരാണ് പിടിയിലായത്. കൊലയാളി സംഘം സംസ്ഥാനം വിട്ടെന്നും അവിടങ്ങളില്‍ സുരക്ഷിത താവളങ്ങളില്‍ കഴിയുകയാണെന്നുമാണ് ആദ്യം എഡിജിപി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കൊലയാളി സംഘത്തിലെ ഒരാളൊഴികെ ബാക്കി ഏഴു പേരെയും പിടികൂടിയത് പെരുമ്പാവൂരില്‍ നിന്നായിരുന്നു. പോലീസ് ഭാഷ്യം ശരിയാണെങ്കില്‍ അന്യ സംസ്ഥാനത്തേക്ക് കടന്ന പ്രതികളെ പെരുമ്പാവൂരില്‍  സുരക്ഷിതമായി എത്തിച്ചതാരാണെന്ന് ചോദ്യം  ഉയരുന്നു.


ഗൂഢാലോചനയില്‍ പങ്കെടുത്തവരും പ്രതികളെ രക്ഷിച്ചവരുമായ പത്തുപേരെയാണ് പിടികൂടിയത്. ഉന്നതതല ഗൂഢാലോചന വ്യക്തമാണെങ്കിലും എസ്ഡിപിയുടെയും പോപ്പുലര്‍ഫ്രണ്ടിന്റെയും പ്രാദേശിക നേതാക്കളെ മാത്രമാണ് പിടികൂടിയത്. കൊലയാളികള്‍ക്ക് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ച പുന്നപ്ര സ്വദേശിയും പിടിയിലായി. എന്നാല്‍ നിരപരാധിയായ വീട്ടമ്മയെ കബളിപ്പിച്ച് സിംകാര്‍ഡ് തരപ്പെടുത്തിയതില്‍ പ്രധാനിയായ പുന്നപ്ര തെക്ക് പഞ്ചായത്തംഗം സുള്‍ഫിക്കറും പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ഇരുപത്തഞ്ചോളം പ്രതികളാണ് കേസിലുള്ളതെന്നാണ് പോലീസ് പറയുന്നത്.  

പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് പോലീസിലെ ഒരു വിഭാഗം വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ കഴിയാതെ അന്വേഷണസംഘം കുഴങ്ങുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ള സിപിഎം നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദമാണ് പോലീസിനുള്ളത്. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐയുടെ ജില്ലാ സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനും  ആസൂത്രിത നീക്കങ്ങളാണുള്ളത്.

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.