×
login
മന്ത്രി സജി ചെറിയാനും കുടുംബത്തിനും താമസിക്കാന്‍ പ്രതിമാസം 85,000 രൂപ വാടകയ്ക്ക് വസതിയായി; വാടകയിനത്തില്‍ വര്‍ഷം ചെലവ് 10.20 ലക്ഷം രൂപ

കറന്റ് ചാര്‍ജും വാട്ടര്‍ ചാര്‍ജും കൂടാതെയാണിത്. വസതിയുടെ അറ്റകുറ്റപ്പണികള്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും.

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പ്രതിമാസം 85,000 രൂപ വാടകയ്ക്ക് തൈക്കാട്ടാണ് വസതി. കറന്റ് ചാര്‍ജും വാട്ടര്‍ ചാര്‍ജും കൂടാതെയാണിത്. വസതിയുടെ അറ്റകുറ്റപ്പണികള്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ധന സെസ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കെ,  ഉയര്‍ന്ന വാടകയ്ക്ക് വസതി കണ്ടെത്തിയത് വിവാദമായിട്ടുണ്ട്.

 വര്‍ഷം വാടകയിനത്തില്‍ മാത്രം 10.20 ലക്ഷം രൂപ ചെലവ് വരും. തൈക്കാട് ഈശ്വരവിലാസം റസിഡന്റ്‌സ് അസോസിയേഷനിലെ 392ാം നമ്പര്‍ വസതി വര്‍ഷ ചിത്ര എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് .സര്‍ക്കാര്‍ വസതി ഇല്ലാത്തതിനാലാണ് സജി ചെറിയാന് വാടക വീട് വേണ്ടി വന്നത്. സജി ചെറിയാന്‍ നേരത്തേ മന്ത്രിയായപ്പോള്‍ രാജ്ഭവന് സമീപത്തെ കവടിയാര്‍ ഹൗസായിരുന്നു ഔദ്യോഗിക വസതി. അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍, വാടക വീട്ടില്‍ താമസിക്കുകയായിരുന്ന മന്ത്രി വി. അബ്ദുറഹ്മാന് കവടിയാര്‍ ഹൗസ് അനുവദിച്ചു. ഗവ. ചീഫ് വിപ്പിനും വാടക വീടാണ് ഔദ്യോഗിക വസതി. മാസം 45,000 രൂപയാണ് ആ വീടിന്റെ വാടക.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.