×
login
4000 കേന്ദ്രങ്ങളില്‍ ഗ്രാമോത്സവം; ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംഗമങ്ങള്‍,1947ലെ സ്വാതന്ത്ര്യ ദിന ചടങ്ങ് അനുസ്മരിക്കും

1947 ല്‍ സ്വാതന്ത്യം കിട്ടിയ ദിവസം ഗ്രാമത്തില്‍ നടന്ന ചടങ്ങ് അനുസ്മരിക്കുകയാണ് പ്രധാന ഇനം. സ്വാതന്ത്രസമര സേനാനികളുടെ ബന്ധുക്കളെ ആദരിക്കല്‍, കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടേയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളുടേയും നാടക- നൃത്ത ആവിഷ്‌ക്കാരങ്ങള്‍, മഹാപുരുഷന്മാരുടെ സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന, നിശ്ചലദൃശ്യ പ്രദര്‍ശനം, സാമൂഹ്യ വന്ദേമാതര ആലാപനം, ചിത്രരചന മത്സരം, ഭാരതമാതാപൂജ തുടങ്ങി വ്യത്യസ്ഥങ്ങളായ പരിപാടികള്‍ നടക്കും.

തിരുവനന്തപുരം :  സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  അമൃത മഹോത്സവ സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 13, 14 ,15 തീയതികളില്‍  4000 കേന്ദ്രങ്ങളില്‍ ഗ്രാമോത്സവം സംഘടിപ്പിക്കും. 1947 ല്‍  സ്വാതന്ത്യം കിട്ടിയ ദിവസം ഗ്രാമത്തില്‍ നടന്ന ചടങ്ങ് അനുസ്മരിക്കുകയാണ് പ്രധാന ഇനം. സ്വാതന്ത്രസമര സേനാനികളുടെ ബന്ധുക്കളെ ആദരിക്കല്‍, കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടേയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളുടേയും നാടക- നൃത്ത ആവിഷ്‌ക്കാരങ്ങള്‍, മഹാപുരുഷന്മാരുടെ സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന, നിശ്ചലദൃശ്യ പ്രദര്‍ശനം, സാമൂഹ്യ വന്ദേമാതര ആലാപനം, ചിത്രരചന മത്സരം, ഭാരതമാതാപൂജ തുടങ്ങി വ്യത്യസ്ഥങ്ങളായ പരിപാടികള്‍ നടക്കും.

'സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സ്ത്രീകളുടെ പങ്ക് ' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വനിതാ സമ്മേളനങ്ങള്‍, പ്രശസ്തചിന്തകര്‍ പങ്കെടുക്കുന്ന വിചാരോത്സവം, വിദ്യാര്‍ത്ഥി സംഗമം എന്നിവയും സംഘടിപ്പിക്കും. 100 കേന്ദ്രങ്ങളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. രക്തദാനം ഉള്‍പ്പെടെ വിവിധ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. സ്വാതന്ത്ര്യസമര ചരിത്രത്തിലെ സ്വാഭിമാന ചരിത്രമുണര്‍ത്തുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യും.  


തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘാടക സമിതി പൊതുകാര്യദര്‍ശി എം ജയകുമാര്‍, ഉപാധ്യക്ഷന്‍ ഡോ കെ എന്‍ മധുസൂദനന്‍ പിളള, ജില്ലാ സംയോജകന്‍ ആര്‍ കൃഷ്ണകുമാര്‍ എന്നിവര്‍  പരിപാടികള്‍ വിശദീകരിച്ചു

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.