×
login
റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക‍ ഉയര്‍ത്തും; വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനാലാപനം നടത്തും

കര, വ്യോമസേനകളും പോലീസ്, പാരാ മിലിറ്ററി, മൗണ്ടഡ് പോലീസ്, എന്‍സിസി, സ്‌കൗട്ട് തുടങ്ങിയ സേനാ വിഭാഗങ്ങളും പരേഡില്‍ അണിനിരക്കും. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഗവര്‍ണര്‍ റിപ്പബ്ലിക്ദിന സന്ദേശം നല്കും. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനാലാപനവും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും. ശേഷം ഗവര്‍ണര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.

കര, വ്യോമസേനകളും പോലീസ്, പാരാ മിലിറ്ററി, മൗണ്ടഡ് പോലീസ്, എന്‍സിസി, സ്‌കൗട്ട് തുടങ്ങിയ സേനാ വിഭാഗങ്ങളും പരേഡില്‍ അണിനിരക്കും. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഗവര്‍ണര്‍ റിപ്പബ്ലിക്ദിന സന്ദേശം നല്കും. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനാലാപനവും ഒരുക്കിയിട്ടുണ്ട്.


ജില്ല, സബ് ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തലങ്ങളിലും പബ്ലിക് ഓഫീസുകള്‍, സ്‌കൂള്‍, കോളജ്, ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങിയിടങ്ങളിലും പരിപാടികളുടെ സംഘാടനവുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ജില്ലാതല ആഘോഷ പരിപാടികളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും. പരേഡില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്നു റിപ്പബ്ലിക്ദിന സന്ദേശം നല്കും. മാസ്‌ക് ധരിക്കല്‍, സാനിറ്റൈസേഷന്‍ തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാക നിര്‍മാണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളില്‍ ഗ്രീന്‍ പോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം നല്കി.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.