×
login
കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും

കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക വൃത്തിയുമായി മുന്നോട്ട് പോകാന്‍ കൈത്താങ്ങായി 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും.

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക വൃത്തിയുമായി മുന്നോട്ട് പോകാന്‍ കൈത്താങ്ങായി 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും.

പ്രത്യേക ഹ്രസ്വകാല വായ്പ പദ്ധതി (എസ് എല്‍എഫ്-2) എന്ന പേരിലാണ് ഈ വായ്പ നല്‍കുന്നത്. കേരളത്തിന് അനുവദിച്ച 1870 കോടിയില്‍ 1000 കോടി രൂപ കേരള ഗ്രാമീണ്‍ ബാങ്ക് വഴിയും 870 കോടി രൂപ കേരള സംസ്ഥാന സഹകരണ ബാങ്കുകള്‍ വഴിയുമാണ് വിതരണം ചെയ്യുക. ഇതില്‍ 1200 കോടി രൂപ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് നീക്കിവെച്ചിരിക്കുന്നത്. ഈ വായ്പകള്‍ പ്രാഥമകി കാര്‍ഷിക സഹകരണ സൊസൈറ്റികള്‍, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവ മുഖേന കര്‍ഷകര്‍ക്ക് നല്‍കും. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച കാര്‍ഷിക വായ്പ സഹായപദ്ധതിയുടെ ഭാഗമായാണ് നബാര്‍ഡിന്‍റെ ഈ വായ്പ. 

ഒരു വര്‍ഷത്തേക്കാണ് ഈ വായ്പ. പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍ വഴിയുള്ള വായ്പകള്‍ക്ക് 6.4 ശതമാനമാണ് പലിശ നിരക്ക്. കേരള ഗ്രാമീണ്‍ ബാങ്ക് വഴിയുള്ള വായ്പകള്‍ക്ക് 7 ശതമാനമാണ് പലിശ നിരക്ക്. യഥാര്‍ത്ഥ കര്‍ഷകരിലേക്ക് വായ്പ എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പഞ്ചായത്ത് തലത്തില്‍ കൃഷി ഓഫീസര്‍ കണ്‍വീനറും പഞ്ചായത്തില്‍ പരമാവധി മേഖലകളില്‍ സേവനം എത്തിക്കുന്ന ബാങ്ക് മാനേജര്‍ ചെയര്‍മാനും ആയി ഒരു കമ്മിറ്റി രൂപീകരിക്കും. ഇതില്‍ പഞ്ചായത്തിലെ മുഴുവന്‍ ബാങ്കുകളുടെയും മാനേജര്‍മാര്‍, പ്രാഥമിക സഹകരണസംഘം പ്രതിനിധി, കാര്‍ഷിക അനുബന്ധ വകുപ്പുകളിലെ പ്രതിനിധികള്‍ എന്നിവരെയും പ്രത്യേക ക്ഷണിതാവായി ലീഡ് ബാങ്ക് മാനേജരെയും ഉള്‍പ്പെടുത്തും.

കേരളത്തിലെ 14 ജില്ലകളിലും ഈ വായ്പ സേവനം ലഭ്യമാകും.

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.