login
തപാല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നു; എല്‍ഡിഎഫിന് മുന്‍തൂക്കം; നേമത്ത് കുമ്മനത്തിന് ലീഡ്

പല മണ്ഡലങ്ങളിലും ലീഡ്‌നില മാറി മറിയുകാണ്.

തിരുവനന്തപുരം:  സംസ്ഥാനത്തെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും തപാല്‍ വോട്ടുകള്‍ക്ക് ശേഷം ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ എണ്ണി തുടങ്ങി. വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ടു ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ സംസ്ഥാനത്ത് എല്‍ ഡി എഫ് മുന്നിലാണ്. തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രങ്ങളായ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ലീഡിലാണ്. പല മണ്ഡലങ്ങളിലും ലീഡ്‌നില മാറി മറിയുകാണ്. ട്വന്റി ട്വന്റി ശക്തമയ മത്സരം കാഴ്ചവച്ച കുന്നത്തുനാട്ടില്‍ യു ഡി എഫ് ലീഡ് ചെയ്യുകയാണ്. അട്ടിമറി സാദ്ധ്യത സൂചിപ്പിച്ച് തിരൂരങ്ങാടിയില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുകയാണ്. തിരുവല്ലയില്‍ മാത്യു ടി തോമസ് പിന്നിലാണ്. നിലമ്പൂരില്‍ പി വി അന്‍വറും കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പളളിയും മുന്നിലാണ്. തൃപ്പൂണിത്തുറയില്‍ തപാല്‍ വോട്ടില്‍ ലീഡ് ചെയ്ത കെ ബാബുവിനെ പിന്നിലാക്കി ഇപ്പോള്‍ എം സ്വരാജ് ലീഡ് ചെയ്യുകയാണ്. മൂവാറ്റുപുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടന്‍ ലീഡ് ചെയ്യുകയാണ്. ത്രികോണ പോരാട്ടം നടന്ന തൃശൂരില്‍ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പദ്മജയ്ക്കാണ് ലീഡ്. വണ്ടൂരില്‍ എ പി അനില്‍കുമാര്‍ മുന്നിട്ട് നില്‍ക്കുകയാണ്.

വിവിധ ജില്ലകളിലായി 633 ഹാളുകളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പതിവിനു വിരുദ്ധമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം ആരവമോ ആള്‍ക്കൂട്ടമോ ഇല്ല.. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായതിനാല്‍ ഫല പ്രഖ്യാപനം വൈകും. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു മുന്‍പ് ഫലം പ്രഖ്യാപിച്ചിരുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞേ യന്ത്രങ്ങളിലെ എണ്ണല്‍ പൂര്‍ത്തിയാക്കാനാകൂ. ആദ്യ ഫല സൂചനകള്‍ രാവിലെ 10 മണിയോടെ.  

എക്‌സിറ്റ് പോളുകള്‍ അനുകൂലമായതിന്റെ അമിത ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. തുടര്‍ രണമുറപ്പിച്ച സര്‍ക്കാര്‍ വിജയ പ്രഖ്യാപനമുണ്ടായാല്‍ ഉടന്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. തുടര്‍ഭരണം ലിച്ചാല്‍ അടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ആലോചന.  

എക്‌സിറ്റ് പോളുകളും സര്‍വെകളും അല്ല അടിയൊഴുക്കുകളാണ് തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതെന്നും രണത്തിനാവശ്യമായ ൂരിപക്ഷം തങ്ങള്‍ക്ക് ലഭിക്കുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ 14.4 ശതമാനം വോട്ട് വിഹിതം 18 ശതമാനത്തിന് മുകളിലേക്ക് വര്‍ധിപ്പിക്കാനാകുമെന്നും നിലവില്‍ കൈവശമുള്ള നേമം മണ്ഡലം നിലനിര്‍ത്തുന്നതോടൊപ്പം മറ്റു ചില മണ്ഡലങ്ങളില്‍ വിജയം നേടാനാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ.

ഇരുപത്തഞ്ചോളം മണ്ഡലങ്ങളില്‍ ബിജെപി നേടുന്ന വോട്ടുവിഹിതം മുന്നണി സ്ഥാനാര്‍ഥികളുടെ ജയ പരാജയങ്ങളില്‍ പ്രതിഫലിക്കും. നേമം, മഞ്ചേശ്വരം, കഴക്കൂട്ടം, പാലക്കാട്, തൃശൂര്‍, കാസര്‍കോട്, മലമ്പുഴ, കോന്നി തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. കുന്നത്തുനാട്ടില്‍ ട്വന്റി20 ചരിത്രമെഴുതുമോ, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് മൂന്നു മുന്നണികളെയും മറി കടക്കുമോ എന്നതും ഇന്നറിയാം. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഫലവും ഇന്ന് പുറത്തു വരും.

 

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.