×
login
തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം‍: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

എസ്എന്‍ കവലയില്‍ വച്ച് ഇരുമ്പനത്തു നിന്ന് പേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് കയറ്റിയ ടാങ്കര്‍ ലോറിയില്‍, എരൂര്‍ ഭാഗത്ത് നിന്നും വന്ന യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറിടിക്കുകയായിരുന്നു.

തൃപ്പൂണിത്തുറ: എസ്എന്‍ ജങ്ഷനില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര മഞ്ചക്കാട് ദേവി കൃഷ്ണയില്‍ അജിതയുടെ മകന്‍ അശ്വിന്‍ (മനു,20), ഉദയംപേരൂര്‍ പത്താംമൈല്‍ എംഎല്‍എ റോഡില്‍ ആലുങ്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ വൈശാഖ് (20) എന്നിവരാണ് മരിച്ചത്.  

കൂടെ യാത്ര ചെയ്തിരുന്ന പൂത്തോട്ട പുത്തന്‍കാവ് പുന്നയ്ക്കാവെളിയില്‍ പറയോളത്ത് വീട്ടില്‍ അജിത് (21) പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച്ച രാത്രി 12 ഓടെ എസ്എന്‍ കവലയില്‍ വച്ച് ഇരുമ്പനത്തു നിന്ന് പേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് കയറ്റിയ ടാങ്കര്‍ ലോറിയില്‍, എരൂര്‍ ഭാഗത്ത് നിന്നും വന്ന യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഹില്‍ പാലസ് പോലീസ് സ്ഥലത്തെത്തി പോലീസ് ജീപ്പിലും ആംബുലന്‍സിലുമായി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  


വൈശാഖിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അശ്വിനെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണമടഞ്ഞത്. അശ്വിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വൈശാഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വൈശാഖിന്റെ സംസ്‌കാരം വൈകിട്ട് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ നടക്കും.

 

 

  comment

  LATEST NEWS


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.