×
login
ട്രെയിനില്‍ ഉറങ്ങിക്കിടന്ന അമ്മയുടേയും മകളുടേയും മുഖത്ത് മയക്കുമരുന്ന് സ്‌പ്രേ ചെയ്ത് കവര്‍ച്ച; 10 പവനും മൊബൈലുകളും കവര്‍ന്നു

അക്‌സര്‍ ബാഗ്ഷാ എന്ന സ്ഥിരം കുറ്റവാളിയാണന്നാണ് നിഗമനം.

തിരുവനന്തപുരം: ആഗ്രയില്‍ നിന്നും സ്വര്‍ണ ജയന്തി എക്‌സ്പ്രസില്‍ കായംകുളത്തേയ്ക്ക് വരുകയായിരുന്ന അമ്മയേയും മകളേയും മയക്കുമരുന്ന് പ്രയോഗിച്ച ശേഷം ആഭരണങ്ങളും മൊബൈലുകളും കവര്‍ച്ച ചെയ്തു. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിജയലക്ഷ്മിയും മകള്‍  അഞ്ജലിയുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്. 

  മോഷണം നടത്തിയ ആളുടെ ചിത്രം പുറത്തുവിട്ടു. അക്‌സര്‍ ബാഗ്ഷാ എന്ന സ്ഥിരം കുറ്റവാളിയാണന്നാണ് നിഗമനം.അക്‌സറിനെതിരെ സമാന കേസുകള്‍ നേരത്തെയും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വിജയലക്ഷ്മിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി നാട്ടിലേയ്ക്ക് വരുകയായിരുന്നു ഇരുവരും. ഈറോട് എത്തിയപ്പോള്‍ ഉറങ്ങാന്‍ കിടന്ന ഇരുവരുടേയും മുഖത്ത് മയക്കുമരുന്ന് പ്രയോഗിക്കുകയായിരുന്നു. പുലര്‍ച്ചെ ബോധം തെളിഞ്ഞപ്പോഴേയ്ക്കും ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴായിരുന്നു വസ്തുവകകള്‍ മോഷണംപോയ കാര്യം ശ്രദ്ധിക്കുന്നത്. സഹോദരിയുടെ മകള്‍ക്ക് സമ്മാനമായി നല്‍കാന്‍ കരുതിയിരുന്ന സ്വര്‍ണാഭരങ്ങളും ധരിച്ചിരുന്ന ആഭരണങ്ങളും ഇരുവരുടെ ഫോണുകളുമാണ് നഷ്ടപ്പെട്ടത്.

പോലീസില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരേയും ചികിത്സയ്ക്കായി തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ പരിശോധനയ്ക്കായി ജനറല്‍ ഹോസ്പിറ്റിലേയ്ക്ക് മാറ്റി.  

 

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.