×
login
മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം ഒഴുക്കിവിടുന്ന തമിഴ്‌നാടിനെ വിമര്‍ശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

കേരളത്തെ മുന്‍കൂട്ടി അറിയിക്കാതെ രാത്രിയില്‍ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനോട് അഭ്യര്‍ത്ഥിച്ച ശേഷം വീണ്ടും തിങ്കളാഴ്ച രാത്രി മുല്ലപ്പെരിയാര്‍ ഷട്ടര്‍ കൂടുതലായി ഉയര്‍ത്തി തമിഴ്നാട്.

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് വന്‍തോതില്‍ വെള്ളം ഒഴുക്കിവിടുന്ന  തമിഴ്‌നാടിന്‍റെ നടപടി ഒരിക്കലും അംഗീരിക്കാന്‍ കഴിയില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.  

"മുല്ലപ്പെരിയാറിന്‍റെ ഒന്‍പത് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. പക്ഷെ  രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുതെന്ന് പലതവണ കേരളം തമിഴ്‌നാടിനെ അറിയിച്ചതാണ്. ഈ നടപടി ഒരിക്കലും അംഗീരിക്കാന്‍ കഴിയില്ല. സാഹചര്യം സുപ്രിംകോടതിയെ അറിയിക്കും"-  മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.


നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അണക്കെട്ടിന്‍റെ  9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്രയധികം വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. വരും മണിക്കൂറുകളില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞാല്‍ മാത്രമേ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയുകയുള്ളൂ.

 

    comment

    LATEST NEWS


    ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


    പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


    കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


    ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


    ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


    കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.