കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന് കോങ്ങാട് യൂണിറ്റ് കണ്‍വീനറാണ് ഇയാള്‍. ഗൂഢാലോചനയിലും,പ്രതികളെ സഹായിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
പാലക്കാട്: ആര്‍എസ്സ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ അറസ്റ്റില്‍. കോങ്ങാട് ഫയര്‍സ്റ്റേഷനിലെ ജീവനക്കാരനും കൊടുവായൂര്‍ നവക്കോട് എംഇബി മന്‍സിലില്‍ ബദറുദ്ദീന്‍ മകന് ബി.ജിഷാദ് (31) ആണ് അറസ്റ്റിലായത്.
കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന് കോങ്ങാട് യൂണിറ്റ് കണ്‍വീനറാണ് ഇയാള്‍. ഗൂഢാലോചനയിലും,പ്രതികളെ സഹായിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
മലപ്പുറം സ്റ്റേഷനിലായിരുന്ന ഇയാള്‍ ജോലി വിന്യാസത്തിന്റെ ഭാഗമായാണ് പുതിയതായി തുടങ്ങിയ കോങ്ങാടിലേക്ക് വന്നത്. പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റായിരുന്ന സുബൈര്‍ കൊല്ലപ്പെട്ട ഏപ്രില്‍ 15ന് ഉച്ചവരെ ജിഷാദ് ഡ്യൂട്ടിയിലുണ്ടായിരുന്നു. സംഭവം അറിഞ്ഞതോടെ അച്ഛന് അറ്റാക്കാണെന്ന് പറഞ്ഞ് പോയ ജിഷാദ് സുബൈറിന്റെ മൃതദേഹം ജില്ലാആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് രാത്രി 9 മണിയോടെയാണ് തിരിച്ച് അഗ്നിശമനസേന നിലയത്തില്‍ എത്തിയത്. ഇയാളെ നാളെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ