×
login
കര്‍ഷക സംഘടനകളുടെ സമരം; രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലില്‍ ആശങ്ക: ആര്‍എസ്എസ്

കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കി. ചില കര്‍ഷസംഘടനകള്‍ ഇത് അംഗീകരിച്ചില്ല. അവര്‍ ഇതിനെതിരെ പ്രതിഷേധിച്ചു. കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. നിയമത്തില്‍ ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടും അത് അവഗണിച്ച് അവര്‍ സമരം തുടരുകയായിരുന്നു.

ബെംഗളൂരു: കര്‍ഷക സംഘടനകളുടെ സമരം ഒത്തുതീര്‍ക്കുന്നതിനു തടസ്സമായ രാജ്യ വിരുദ്ധ ശക്തികളുടെ ഇടപെടല്‍ ആശങ്കാ ജനകമാണെന്ന് ആര്‍എസ്എസ്. അഖിലഭാരതീയ പ്രതിനിധിസഭ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.  

കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കി. ചില കര്‍ഷസംഘടനകള്‍ ഇത് അംഗീകരിച്ചില്ല. അവര്‍ ഇതിനെതിരെ പ്രതിഷേധിച്ചു. കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. നിയമത്തില്‍ ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടും അത് അവഗണിച്ച് അവര്‍ സമരം തുടരുകയായിരുന്നു.  

പ്രക്ഷോഭങ്ങള്‍ നീളുന്നത് ആര്‍ക്കും നല്ലതല്ല.  ലക്ഷ്യത്തോടെ ചര്‍ച്ചകള്‍ അനിവാര്യമാണ്.  പ്രക്ഷോഭം ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്നതും ആശങ്കാജനകമാണ്.  പരിഹാര ശ്രമങ്ങളെ തടയാന്‍ ദേശീയ വിരുദ്ധ, സാമൂഹികവിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത് പ്രശ്‌നം  ഗുരുതരമാക്കും. അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ രാജ്യത്ത് അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിക്കാനുള്ള അവകാശം ആര്‍ക്കും നല്‍കാനാവില്ല.

  comment

  LATEST NEWS


  അഹാനയും സണ്ണി വെയ്‌നും ആദ്യമായി ഒരുമിക്കുന്നു; ക്രൈം കോമഡി സിനിമ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പുറത്ത്


  ഉത്തര്‍പ്രദേശിലെ മാമ്പഴങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദത്തില്‍; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


  'ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും'; കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്ക; ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി


  റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി


  ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ


  മീരാഭായ് ചാനുവിന്‍റേത് വനത്തിനുള്ളില്‍ വിറകുകെട്ടുകള്‍ പൊക്കി തുടങ്ങിയ ഭാരോദ്വഹനം; ടോക്യോ വരെ എത്തിച്ചത് ഭാരം പൊക്കാനുള്ള ആവേശം...

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.